Type Here to Get Search Results !

വന്ദേഭാരതിന് തിരുവല്ലയിലും തിരൂരും സ്റ്റോപ്പ് വേണം; മുഖ്യമന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു



തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന് തിരുവല്ലയിലും തിരൂരും സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. കേരളത്തിന്റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകളുടെ പ്രാധാന്യവും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


തിരുവല്ല, തിരൂര്‍ സ്റ്റേഷനുകളില്‍ നിന്ന് നിരവധി പേരാണ് നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. അതിനാല്‍ റെയില്‍വേയ്ക്ക് വരുമാനം കൂടാന്‍ ഇടയാക്കുന്ന ഈ രണ്ട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. തിരൂരില്‍ സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പ്രതിഷേധം നടന്നിരുന്നു. 


തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരൂര്‍ സ്വദേശി പി ടി ഷീജിത്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഓരോരുത്തരുടെ താല്‍പര്യത്തിന് സ്റ്റോപ്പ് അനുവദിച്ചാല്‍ എക്സ്പ്രസ് ട്രെയിന്‍ എന്ന സങ്കല്‍പം ഇല്ലാതാകുമെന്ന് കോടതി അഭിപ്രായപ്പെട്ടു. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad