Type Here to Get Search Results !

രണ്ടാം ലോകമഹായുദ്ധം


മാനവരാശിക്ക് തീരാത്ത നാശംവിതച്ച ഒന്നായിരുന്നു രണ്ടാം ലോകമഹായുദ്ധം. ലോകരാഷ്ട്രങ്ങളുടെ സാമ്രാജ്യത്ത മോഹം പല രാജ്യങ്ങളുടെയും സാമൂഹ്യ സാമ്പത്തിക നിലയെ പിടിച്ചുലച്ചു.പരസ്പരം വെട്ടി പിടിക്കാൻ രാഷ്ട്രങ്ങൾ തമ്മിൽ ഉണ്ടായ മത്സരത്തിന്റെ പരിണതഫലമാണ് ഒന്നും രണ്ടും മഹായുദ്ധം. രണ്ടാംലോകമഹായുദ്ധകാലത്ത് ഏകാധിപതികളിലെ തമ്പുരാൻ അഡോൾഫ് ഹിറ്റ്ലർ കോടിക്കണക്കിന് ജൂതർ അടക്കമുള്ള വരെയാണ് കൊന്നുതള്ളിയത്. കോൺസെൻട്രേഷൻ ക്യാമ്പ് അടക്കമുള്ള സ്മാരകങ്ങൾ ഇന്നും ആ കൂട്ടക്കുരുതിയുടെ ജീവിക്കുന്ന സാക്ഷികളായി നിലകൊള്ളുന്നു.

1939 മുതൽ 1945 കാലത്ത് ആഗോളതലത്തിൽ സഖ്യകക്ഷികളും അച്ചുതണ്ട് ശക്തികളും തമ്മിൽ നടന്ന യുദ്ധമാണ് രണ്ടാം ലോകമഹായുദ്ധം.

ചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തിൽ 7.2 കോടി മനുഷ്യർ മരണമടഞ്ഞു.ഇതിൽ 2.4 കോടി സൈനിക രായിരുന്നു. എഴുപതിലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിലെ നാനാ ദിക്കിലായി നടന്ന യുദ്ധത്തിൽ അമേരിക്ക,സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ,ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ. ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടു ശക്തികളെ പരാജയപ്പെടുത്തുകയായിരുന്നു.

1914 മുതൽ 1918 വരെ നടന്ന ഒന്നാം ലോകമഹായുദ്ധത്തിൽ ഒടുവിൽ വെയ്‌സായ് ഉടമ്പടിയിലൂടെ ജർമ്മനി സഖ്യകക്ഷികളുടെ മുമ്പിൽ കീഴടങ്ങി. ഒന്നാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികളോട് പരാജയപ്പെട്ട ജർമ്മനിക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. ലക്ഷക്കണക്കിനാളുകൾക്ക് ജീവഹാനി യും ഭു നഷ്ടമുണ്ടായി.സമ്പദ്‌ഘടന തകർന്നു. എന്നാൽ പതിനാലു വർഷത്തിനുശേഷം 1933 ജനുവരിയിൽ അഡോൾഫ് ഹിറ്റ്‌ലറുടെ നാസി പാർട്ടി അധികാരത്തിൽ വന്നതോടെ വെറും ആറു വർഷത്തിനുള്ളിൽ ജർമനി സാമ്പത്തികവും സൈനികവുമായ വൻശക്തിയായി മാറി.

20 വർഷം മുമ്പ് വെയ്‌സായ് ഉടമ്പടിയിൽ കൂടി ലോകത്തിനു മുൻപിൽ നിന്നും നേരിട്ട നാണക്കേടിൽ നിന്ന് മോചനം നേടാനും ഹിറ്റ്ലറുടെ ജർമ്മനി ഒരുങ്ങുകയായിരുന്നു..

ഇതിനിടെ 1935 ഒക്ടോബറിൽ മധ്യധരണ്യയിൽ ആധിപത്യം ലക്ഷ്യമാക്കി ഇറ്റലി അബിസിനിയ യെ ആക്രമിച്ചു കീഴ്പ്പെടുത്തി. 1937 ൽ ഹിറ്റ്ലർ വെയ്‌സായ് ഉടമ്പടിയെ അസാധുവായി പ്രഖ്യാപിച്ചു. ഇതേ സമയം ജപ്പാൻ ചൈനയെ ആക്രമിച് ഏഷ്യയിലും സംഘർഷാവസ്ഥ സൃഷ്ടിച്ചു.

ജർമൻ ഭാഷ സംസാരിക്കുന്ന ഭൂപ്രദേശങ്ങൾ ഏകീകരിച് ട്രൈ ലാൻഡ് വിപുലീകരിക്കുക എന്ന ലക്ഷ്യത്തിൽ 1938 ൽ ജർമനി ഓസ്ട്രിയയെ കീഴ്പ്പെടുത്തി .തുടർന്ന് ചെക്കോ സ്ലോവാക്കിയയിലെ ജർമൻ ഭൂരിപക്ഷ പ്രദേശമായ സ്ല്ഉടൻലാൻഡ് എന്ന പ്രാവശ്യയിൽ ജർമ്മനി അവകാശം ഉന്നയിച്ചു.വെയ്‌സായ് ഉടമ്പടിപ്രകാരം ചെക്കോസ്ലാവാക്യയുടെ നിയന്ത്രണം ഫ്രാൻസ്,ബ്രിട്ടൻ,ഇറ്റലി എന്നീ രാജ്യങ്ങളുടെ കൈവശമായിരുന്നു.

യൂറോപ്പിൽ ഒരു യുദ്ധം മാറ്റി നിർത്തുക എന്ന ഉദ്ദേശത്തിൽ ഈ മൂന്ന് രാജ്യങ്ങൾ ചേർന്ന് 1938 ൽ ജർമനിയുമായി നടത്തിയ മ്യൂണിക് ഉടമ്പടി പ്രകാരം സ്ല്ഉടൻലാൻഡ് ജർമ്മനിക്ക് കൈമാറി.

1939 സെപ്റ്റംബർ 1 ന് ജർമ്മനി പോളണ്ടിനെ ആക്രമിക്കുന്ന തോടുകൂടി രണ്ടാം ലോകമഹായുദ്ധത്തിന് ആരംഭമായി. ഈ മിന്നാലാക്രമണത്തിന് ജർമനി നൽകിയ പേര് ഓപ്പറേഷൻ വെയിൽസ് എന്നായിരുന്നു. ഇതേതുടർന്ന് സപ്തംബർ മൂന്നിന് ബ്രിട്ടൻ, ഓസ്ട്രേലിയ ന്യൂസിലാൻഡ്, ഫ്രാൻസ്,ഇന്ത്യ എന്നീ രാജ്യങ്ങളും സെപ്റ്റംബർ ആറിന് ദക്ഷിണാഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങളും ജർമനി ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.

പടിഞ്ഞാറ് ഭാഗത്ത് നിന്നും നാസി ജർമനി പോളണ്ട് നെ ആക്രമിച്ചു കൊണ്ടിരുന്നപ്പോൾ കിഴക്ക് നിന്നും സോവിയറ്റ് യൂണിയനും പോളണ്ട് നെ അക്രമിക്കുകയായിരുന്നു .ഒടുവിൽ സപ്തംബർ 27 ന് പോളണ്ട് കീഴടങ്ങുകയും. ഭു പ്രദേശം ജർമനിയും സോവിയറ്റ് യൂണിയനും പങ്കിട്ടു. 1940 ഏപ്രിൽ 9 ന് നാസി ജർമനി സൈനിക നടപടിയിലൂടെ ഡെൻമാർക്ക് നോർവെ എന്നീ രാജ്യങ്ങളേയും മേയ് 10 ന് ബെൽജിയം ലക്‌സംബർഗും കീഴടക്കി.

തുടർന്ന് ഫ്രാൻസിനെ ആക്രമിക്കാൻ തുടങ്ങി.1940 ജൂണ് 25 ന് ഫ്രാൻസ് ജർമനിയുടെ മുമ്പിൽ നിരുപാധികം കീഴടങ്ങി.

1940 സെപ്റ്റംബർ 27 ന് ബെർലിനിൽ ഇറ്റലി ജർമനി ജപ്പാൻ എന്നീ രാജ്യങ്ങൾ ത്രിശക്തി ഉടമ്പടിയിൽ ഒപ്പുവച്ചു. രണ്ടാം ലോകമഹായുദ്ധത്തിലെ അച്ചുതണ്ടു ശക്തികളുടെ രൂപവതകരണം ആയിരുന്നു അന്ന് നടന്നത്. ത്രിശക്തി ഉടമ്പടിയിൽ പിന്നീട് 1940 നവംബർ 20ന് ഹങ്കറിയും നവംബർ 23 ന് റൊമാനിയയും 1941 മാർച്ച് ഒന്നിന് ബള്ഗേറിയ യും ഒപ്പുവച്ചു .

1940 സപ്തംബർ 7ന് ജർമനി ഇംഗ്ലണ്ട് അക്രമിച്ചു. ജപ്പാനിലെ ഹിരോഷിമ യിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് പ്രയോഗിച്ചതോടെ ജപ്പാൻ നിരുപാധികം കീഴടങ്ങുകയായിരുന്നു.

ബ്രിട്ടന്റെ അധികാര പരിധിയിൽ ഉണ്ടായിരുന്ന ഇന്ത്യൻ പ്രദേശങ്ങളും നാട്ടു രാജ്യങ്ങളും ഉൾപ്പെടുന്ന ബ്രിട്ടീഷ് ഇന്ത്യയും ബ്രിട്ടനും ഒരുമിച്ച് നിന്നുകൊണ്ട് 1939 സെപ്റ്റംബറിൽ നാസി ജർമനിക്ക് എതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കുകയും രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തു.

യുദ്ധത്തിൽ സഖ്യ ശക്തികളുടെ ഭാഗത്ത് നിന്നിരുന്ന ബ്രിട്ടീഷ് ഇന്ത്യയുടെ 5 ലക്ഷം സൈനികർ വിവിധ സ്ഥലങ്ങളിൽ യുദ്ധംചെയ്തു.

സഹായത്തിനു പുറമെ ചൈനയിലും മറ്റും ഉള്ള അമേരിക്കൻ ധൗത്യങ്ങൾക്കായി ധനസഹായം നൽകി കൊണ്ടും യുദ്ധത്തിൽ ബ്രിട്ടീഷ് ഇന്ത്യ പങ്കാളിയായി. പ്രധാനമായും ജർമനി ഇറ്റലി ജപ്പാൻ എന്നീ രാജ്യങ്ങൾ ക്കെതിരെയുള്ള യുദ്ധങ്ങളിൽ ആണ് ബ്രിട്ടീഷ് ഇന്ത്യയിലെ സൈനികർ പങ്കെടുത്തത്. 1945 ഓഗസ്റ്റ് ൽ ജപ്പാന്റെ പരാജയത്തെ തുടർന്ന് സിംഗപ്പൂർ ഹോങ്കോങ് എന്നി ബ്രിട്ടീഷ് കോളനികളെ സ്വതന്ത്രമാകുന്നതിൽ ഇന്ത്യൻ സൈന്യം പ്രധാന പങ്കുവഹിച്ചു .

1945 ഏപ്രിൽ ൽ യുദ്ധത്തിന് യൂറോപ്പിൽ തിരശീല വീണു.വിയന്ന പിടിച്ചെടുത്ത സോവിയറ്റ് പടയാളികൾ ബർലിനിൽ കയറിയിരുന്നു.

ഇറ്റലിയിൽ ഗറില്ലകളുടെ ആക്രമണത്തിൽ മുസോളിനി കൊല്ലപ്പെട്ടു .അതോടെ ഇറ്റലിയും വീണു.അതോടെ തോൽവി സമ്മതിച്ച ഹിറ്റ്ലർ വെടിവെച്ച് ആത്മഹത്യ ചെയ്തു. അതോടുകൂടി യൂറോപ്പിൽ യുദ്ധം ഒരുവിധം കെട്ടടങ്ങി.

കിഴക്കൻ രാജ്യങ്ങളിൽ യുദ്ധം അവസാനിച്ചിരുന്നില്ല. ആഗസ്റ്റ്‌ ൽ പ്രസിദ്ധമായ ഹിരോഷിമ നാഗസാക്കി അണു ബോംബ് അമേരിക്ക ജപ്പാന് മേൽ വർശിച്ചതോടെ ആയിരുന്നു അവിടെ യുദ്ധം അവസാനിപ്പിച്ചത് .

7.20 കോടി മനുഷ്യ ജീവൻ അപഹരിച്ച രണ്ടാം ലോകമഹാ യുദ്ധം അത് കൂടാതെ പട്ടിണി തുടങ്ങി അതിൻറെ അനന്തരഫലങ്ങൾ കൂടി കണക്കാക്കുമ്പോൾ സംഖ്യയിൽ ഒന്നും കാര്യമില്ല...

1939 സെപ്റ്റംബർ ഒന്നു മുതൽ 1945 സെപ്റ്റംബർ രണ്ടു വരെ ആറുവർഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധം ഒരു ചരിത്ര ദശാസന്ധി എന്നതിലപ്പുറം ഒന്നാം ലോകമഹായുദ്ധത്തിലെ ഒരു അനന്തരഫലം കൂടിയായിരുന്നു അത്.

ഹിറ്റ്ലർ, മുസോളിനി തുടങ്ങിയ ഫാസിസ്റ്റ് ഭരണാധികാരികളുടെ

വ്യാ മോഹത്തിന് വലിയ വിലയാണ് ലോകം നൽകേണ്ടി വന്നത്
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad