Type Here to Get Search Results !

Kerala SSLC Result 2023 @keralaresults.nic.in - 4 രീതികളിലൂടെ റിസൽട്ട് നോക്കാം അറിയാം



ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം വെള്ളിയാഴ്ച (മെയ് 19) മൂന്ന് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ പറഞ്ഞിരുന്നതിൽ നിന്നും ഒരുദിവസം നേരത്തെയാണ് ഫലം പുറത്ത് വരുന്നത്. നേരത്തെ മെയ് 20ന് ഫലം പുറത്ത് വരുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. പ്ലസ് ടു ഫലം മെയ് 25ന് പ്രസിദ്ധീകരിക്കുമെന്നാണ് നിലിൽ അറിയിച്ചിരിക്കുന്നത്.

ഇത്തവണ പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് ഈ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്.



പത്താം ക്ലാസ് റിസൾട്ട് എവിടെ എങ്ങനെ നോക്കാം എന്നാണ് ചുവടെ വിശദീകരിക്കുന്നത്

ശ്രദ്ധിക്കുക: കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികൾ എഴുതുന്ന പരീക്ഷയായതിനാൽ റിസൾട്ട് വരുന്ന സമയത്ത് അത്രയും അധികം പേർ നോക്കുന്നതിനാൽ വെബ്സൈറ്റുകൾ താൽക്കാലികമായി നിശ്ചലമായേക്കാം. റിസൾട്ട് നോക്കുന്നതും പങ്കുവയ്ക്കുന്നതും തടസ്സപ്പെടാതിരിക്കാൻ താഴെക്കൊടുത്തിരിക്കുന്ന വ്യത്യസ്തമായ നാലു വഴികളിലൂടെയും മാറിമാറി റിസൾട്ട് പരിശോധിക്കുന്നതായിരിക്കും ഏറ്റവും ഉചിതമായ മാർഗം.

1. നാഷണൽ ഇൻഫർമാറ്റിക്സ് വെബ്സൈറ്റ്

ഇന്ത്യയിലെ വിവിധ സർക്കാരുകളുടെയും പ്രാദേശിക ദേശീയ സർക്കാർ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും മറ്റും ഡാറ്റയും വെബ്സൈറ്റുകളും മാനേജ് ചെയ്യുന്ന നാഷണൽ ഇൻഫർമാറ്റിക്സ് കേരള സർക്കാരിന് വേണ്ടി നിർമ്മിച്ചിട്ടുള്ള റിസൾട്ട് പേജിലാണ് ഔദ്യോഗിക പത്താം ക്ലാസ് റിസൾട്ട് ആദ്യമായി വരുന്നത്.




2. കൈറ്റ് വിക്റ്റേഴ്സ്

കേരള ഇൻഫ്രക്ടർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ അഥവാ കൈ എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന കേരള സർക്കാരിൻറെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിയൊരുക്കിയ സ്ഥാപനത്തിൻറെ വെബ്സൈറ്റിലും പത്താം ക്ലാസിന്റെ റിസൾട്ട് ലഭ്യമാണ്.

Click Here


3. ഐ എക്സാം സ്പോർട്ടൽ

കേരളത്തിൻറെ ഇൻറഗ്രേറ്റഡ് എക്സാമിനേഷൻ മാനേജ്മെൻറ് സിസ്റ്റം എന്ന പരീക്ഷ നിയന്ത്രണ പോർട്ടല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിനും പത്താം ക്ലാസ് റിസൾട്ട് ലഭ്യമാണ്.

സ്കൂളുകളുടെ മൊത്തം റിസൾട്ട് മറ്റു റീജണുകൾ തിരിച്ചുള്ള റിസൾട്ട് എല്ലാം നോക്കാൻ ഈ വെബ്സൈറ്റാണ് ഉപയോഗിക്കേണ്ടത്. അധ്യാപകർക്ക് വിദ്യാർത്ഥികളുടെ റിസൾട്ട് നോക്കാൻ ഏറ്റവും സഹായകരമാകുന്ന വെബ്സൈറ്റ് ഇതായിരിക്കും.

Click Here


4. സഫലം ആപ്പ്

കൈറ്റ് വിക്റ്റേഴ്സിന്റെ ഔദ്യോഗിക ആൻഡ്രോയിഡ് ആപ്പായ സഫലം ആൻഡ്രോയിഡ് മൊബൈൽ ആപ്പ് വഴിയും വിദ്യാർത്ഥികൾക്ക് റിസർട്ടുകളും നോക്കാവുന്നതാണ്.

ഈ സർക്കാർ സൗജന്യ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ നൽകുന്നു.

Click Here


Top Post Ad

Below Post Ad