Type Here to Get Search Results !

ഒന്നാംലോകമഹായുദ്ധം


ഒന്നാംലോകമഹായുദ്ധം സൃഷ്ടിച്ച കെടുതികളുടെ ഭീകരത അത്തരമൊരു യുദ്ധത്തിലേക്ക് വീണ്ടും എടുത്തു ചാടുന്നതിൽനിന്ന് രാജ്യങ്ങളെ തടയേണ്ടതായിരുന്നു. എന്നാൽ അതിനേക്കാൾ ഭയാനകരമായ മറ്റൊരു യുദ്ധത്തിനുള്ള വിത്തുകൾ പാകി കൊണ്ടുകൂടിയാണ് ഒന്നാം ലോകമഹായുദ്ധം അവസാനിച്ചത്.യുദ്ധത്തിൽ ഏർപ്പെട്ട രാജ്യങ്ങളുടെ സാങ്കേതികവും വ്യവസായികവുമായ വളർച്ചയും രാഷ്ട്രീയ ഇടപെടലുകളും യുദ്ധത്തിന്റെ തീവ്രത വർധിപ്പിച്ചു.

ലോകം കണ്ട ഏറ്റവും ക്രൂരമായ യുദ്ധങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ യുദ്ധം പങ്കെടുത്ത രാജ്യങ്ങളിൽ വിപ്ലവങ്ങൾ ഉൾപ്പെടെ വളരെ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് പാത വെട്ടി.

യൂറോപ്പ് കേന്ദ്രമാക്കി

1914 ജൂലൈ 28 മുതൽ 1918 നവംബർ 11 വരെ നടന്ന യുദ്ധമാണ് ഒന്നാം ലോക യുദ്ധം എന്ന് പറയുന്നത്. 90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷം സാധാരണ ക്കാരും ഈ യുദ്ധത്തിന്റെ ഭാഗമായി മരണപ്പെട്ടു. ലോകത്തിലെ സാമ്പത്തിക ശക്തികൾ യുദ്ധത്തിൻറെ ഭാഗമായി രണ്ടു വിരുദ്ധ ചേരികളിൽ സ്ഥാനംപിടിച്ചു.

ഫ്രാൻസ്,റഷ്യ,ബ്രിട്ടൻ,ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന് സഖ്യകക്ഷികളും ഓസ്ട്രിയ,ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന് കേന്ദ്രീയ ശക്തികളും ആയിരുന്നു യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്.പ്രധാനമായും സഖ്യ ശക്തികൾ ആയ ബ്രിട്ടൻ, ഫ്രാൻസ്, യുഎസ് എന്നീ രാജ്യങ്ങൾക്ക് ആയിരുന്നു ഒന്നാം ലോകമഹായുദ്ധത്തിൽ വിജയം. റഷ്യ ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് നേരത്തെ 1918 ഫെബ്രുവരി യിൽ പിൻവാങ്ങിയിരുന്നു.

ജർമനിക്ക് ആയിരുന്നു കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. മറ്റു കേന്ദ്രീയ ശക്തി രാജ്യങ്ങൾക്കും.ലോക ഭൂ പടങ്ങളിലെ 4 പ്രധാന സാമ്രാജ്യങ്ങളുടെ ശുദ്ധീകരണത്തിനും ഈ യുദ്ധം കാരണമായി.

ഓസ്ട്രിയ-ഹംഗറി, ജർമ്മനി,ഓട്ടോമൻ, റഷ്യ എന്നീ സാമ്രാജ്യങ്ങളാണ് തകർച്ച നേരിട്ടത്. ജർമ്മനിയുടെ സ്വാധീനം അതിൻറെ അതിർത്തിക്കുള്ളിൽ ഒതുങ്ങി. ചെക്കോ സ്ലോവാക്കിയ,പോളണ്ട് തുടങ്ങിയ പുതിയ രാജ്യങ്ങൾ പിറവി എടുക്കുകയോ പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്തു.

ബാൽക്കാൻ പ്രതിസന്ധി ക്ക് ശേഷം ഓസ്ട്രിയ ക്കും സെര്ബിയക്കും ഇടയിൽ നിലനിന്ന സംഘർഷാവസ്ഥയാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാൻ ഉണ്ടായ പ്രധാന കാരണം .

ഓസ്ട്രിയ കിരീട അവകാശി ആർച് ഡ്യൂക്ക് ഫ്രാൻസിസ് നേയും

ഭാര്യയേയും ഗബ്രിലോ പ്രിൻസിപ് എന്നയാൾ ബോസ്നിയ തലസ്ഥാനമായ സരയാവോ യിൽ വെച്ച് 1914 ജൂൺ 28ന് വെടിവെച്ചുകൊന്നു.

ഓസ്ട്രിയ യിൽ നിന്ന് ബോസ്നിയയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയുടെ അംഗമായിരുന്നു ഗബ്രിലോ.

ഈ കൊലപാതകത്തിൽ സെർബിയക്ക് പങ്കുണ്ടെന്ന് ആരോപിച്ച് 1914 ജൂലൈ 28 ന് ഓസ്ട്രിയ സെർബിയക്ക് എതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇതേ തുടർന്ന് ഇരു പക്ഷത്തുമായി രാജ്യങ്ങള് നിരന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യക്ഷ കാരണം മാത്രമായിരുന്നു ഇത്. യുദ്ധത്തിന് പരോക്ഷ കാരണമായ ഒട്ടേറെ സംഭവങ്ങൾ വേറെ ഉണ്ട്.

സെർബിയയെ സഹായിക്കാൻ റഷ്യയിലെ സർ നിക്കോളാസ് രണ്ടാമൻ തയ്യാറായപ്പോൾ ജർമനിയിലെ കൈസർ വില്യം രണ്ടാമൻ ഓസ്ട്രിയ ഹങ്കരി യുടെ പക്ഷവും ചേർന്നു.

ബല്ജിയത്തെയും ലക്‌സംബർഗി നേയും അവർ ആക്രമിക്കുകയും ചെയ്തു.ഫ്രാന്സിന് എതിരെയും ജർമനി തിരിഞ്ഞതോടെ ഫ്രാൻസിനെ സഹായിക്കാൻ ബ്രിട്ടൻ ജർമനി ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.

യുദ്ധം യൂറോപ്പിന് പുറത്തേക്ക് പടർന്ന് പിടിക്കാനും കാല താമസമുണ്ടായില്ല തുർക്കി ആസ്ഥാനമായ ഒട്ടോമൻ സാമ്രാജ്യം ഓസ്ട്രോ ഹങ്കരിക്കും ജർമനിക്കും ഒപ്പം ചേർന്നു.
ജപ്പാന്റെ രംഗപ്രവേശത്തോടെ ഏഷ്യയുടെ മറ്റു ചില ഭാഗങ്ങളിലും യുദ്ധം എത്തി .
ബ്രിട്ടനും ഫ്രാൻസും ജർമനിയുടെ ആഫ്രിക്കൻ കോളനികൾ ക്കെതിരെ തിരിഞ്ഞു.

ആദ്യഘട്ടത്തിൽ അമേരിക്ക യുദ്ധത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. എങ്കിലും ബ്രിട്ടനും ഫ്രാൻസും മറ്റും ഉൾപ്പെടെയുള്ള സഖ്യ ശക്തികളെ സഹായിക്കാൻ 1917ൽ അമേരിക്കയും രംഗത്തിറങ്ങി.

സഖ്യശക്തികളുടെ വിജയത്തിന് അത് ഏറെ ഉപകരിക്കുകയും ചെയ്തു.
വൻ ശക്തി പതവിയിലേക്കും പാശ്ചാത്യ ലോകത്തിന്റെ നേതൃ സ്ഥാനത്തെക്കുള്ള അമേരിക്കയുടെ പ്രയാണവും അതോടെ ആയിരുന്നു.

ബ്രിട്ടന്റെ മറ്റു പല കോളനികളിലും പോലെ യുദ്ധത്തിലേക്ക് ഇന്ത്യയും എടുത്തെറിയപ്പെട്ടു .

എംഡൻ എന്ന ജർമൻ യുദ്ധക്കപ്പൽ മദ്രാസ് ഇന്നത്തെ ചെന്നൈ തുറമുഖത്തിന് നേരെ ആക്രമണം നടത്തിയത് യുദ്ധത്തിൻറെ ആദ്യഘട്ടത്തിൽ ആയിരുന്നു.

പശ്ചിമ ഏഷ്യയിലും ആഫ്രിക്കയിലും നടന്ന പോരാട്ടങ്ങളിൽ 13 ലക്ഷം ഇന്ത്യൻ പട്ടാളക്കാർ പങ്കെടുക്കുകയും മുക്കാൽ ലക്ഷം പേർ മരിക്കുകയും ചെയ്തു.

അവരുടെ സ്മരണക്കായി സ്ഥാപിച്ചതാണ് ഡൽഹി യിലെ ഇന്ത്യ ഗേറ്റ്.
യുദ്ധത്തിന്റെ ഉത്തരവാദിത്വം മൊത്തമായി ഏൽപ്പിച്ചത് ജർമനിയിലാണ്.
യുദ്ധത്തിൽ ജയിച്ച രാജ്യങ്ങൾക്ക് കനത്ത നഷ്ടപരിഹാരം നൽകാനും ജർമ്മനി നിർബന്ധിതമായി. 1919 ൽ ഫ്രാൻസിൽ ജർമനിയും മറ്റു രാജ്യങ്ങളും ഒപ്പുവെച്ച ഉടമ്പടിയിലെ നിബന്ധനകൾ അത്തരത്തിലുള്ളതായിരുന്നു.

ദേശീയതയുടെ വളർച്ച രാഷ്ടങ്ങളുടെ സാമ്രാജ്യത്വ മനോഭാവം മിലിട്ടറിയിൽ ഉണ്ടായ വളർച്ച സാങ്കേതിക മേഖലയിലുണ്ടായ വളർച്ച സാങ്കേതികമികവ് എന്നിവയും ഒന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ച മറ്റു കാരണങ്ങളായി വിലയിരുത്തുന്നു.

ഒന്നാം ലോകമഹായുദ്ധത്തിൽ ഏകദേശം ഒന്നരക്കോടിക്കും ഒരുകോടി 90 ലക്ഷത്തിനും ഇടയിൽ ഉള്ള മനുഷ്യജീവിതങ്ങൾ പൊലിഞ്ഞുപോയി. അതിൽ 90 ലക്ഷം മുതൽ 1.1 കോടിയോളം വ്യത്യസ്ത രാജ്യങ്ങളുടെ പട്ടാളക്കാർ ആയിരുന്നു .

ഏകദേശം 55 ലക്ഷത്തോളം പട്ടാളക്കാരെയാണ് സഖ്യകക്ഷികൾക് നഷ്ടമായത്. കേന്ദ്രീയ ശക്തികൾക്കാവട്ടെ 43 ലക്ഷത്തോളം.. ജർമനിക്ക് ആയിരുന്നു ഏറ്റവും കൂടുതൽ സൈനികരുടെ ജീവൻ നൽകേണ്ടിവന്നത്. 20 ലക്ഷത്തോളം..

റഷ്യയ്ക്ക് 18 ലക്ഷം പേരെ നഷ്ടമായി. ഒന്നാം ലോകമഹായുദ്ധത്തിന് ഔപചാരികമായ അന്ത്യം കുറിച്ചത് 1919 ലെ വെയ്‌സായ് ഉടമ്പടിയിൽ ആണ്.

പാരീസ് സമാധാന സമ്മേളനത്തിന്റെ ആറുമാസത്തെ കൂടിയാലോചനകൾക്ക് ഒടുവിൽ ഫ്രാൻസിലെ വെയ്‌സായ് ൽ വച്ചായിരുന്നു ഉടമ്പടി ഒപ്പു വെക്കപ്പെട്ടത്.ഈ ഉടമ്പടിയിലെ വ്യവസ്ഥകൾ ഒരുപാട് ഉണ്ടായിരുന്നെങ്കിലും ജർമനിയും കൂട്ടു കക്ഷികളും ആയിരുന്നു യുദ്ധത്തിൻറെ പരിപൂർണ്ണ ഉത്തരവാദികൾ എന്ന് അവർ അംഗീകരിക്കുക എന്നതായിരുന്നു പ്രധാന അജൻഡ.
ഇത് കൂടാതെ ഭൂമി വിട്ടുകൊടുക്കുക സമ്പൂർണ്ണ നിരായുദ്ധീകരണം,സഖ്യ ശക്തികളുടെ ചില രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകുക.. ജർമനി നൽകേണ്ടിയിരുന്ന ആകെ നഷ്ടപരിഹാരം 26,900 കോടി സ്വർണ മാക് ആണ്. ഏകദേശം 39360 കോടി ഡോളറിനു തുല്യമായ തുക. ഒന്നാം ലോകമഹായുദ്ധത്തിലെ പരാജയത്തിനും വെയ്‌സായ് ഉടമ്പടിക്കും പകരം വീട്ടുക ജർമനിയുടെ പഴയ പ്രതാപം വീണ്ടെടുക്കുക ഇതായിരുന്നു ഹിറ്റ്ലർ ടെ ഉദ്ദേശ്യം. അതിനുവേണ്ടി രഹസ്യമായി സൈനിക ശക്തി വർധിപ്പിക്കാൻ തുടങ്ങി. അയൽരാജ്യമായ പോളണ്ടിനെ 1939 സപ്തംബർ 11ന് ആക്രമിച്ചുകൊണ്ട് തുടക്കമിട്ട രണ്ടാം ലോകമഹായുദ്ധത്തെ കുറിച്ച് നമുക്ക് അടുത്ത പോസ്റ്റിൽ നോക്കാം.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad