Type Here to Get Search Results !

ലോകം കീഴടക്കിയ അലക്സാണ്ടർ ചക്രവർത്തി


ലോകചരിത്രത്തിലെ ഏറ്റവും പ്രഗൽഭനായ ചക്രവർത്തി മാസിഡോണിയയിലെ രാജാവായ അലക്സാണ്ടറിനെ കുറിച്ച് നമുക്ക് ചില കാര്യങ്ങൾ നോകാം.. അലക്സാണ്ടർ ജനിച്ചത് ബിസി 356 ജൂലൈ 20 ആം തീയതി ആയി കണക്കാക്കുന്നു. കൃത്യമായ തീയതി രേഖപ്പെടുത്തിയിട്ടില്ല. മാസിഡോണിയയുടെ തലസ്ഥാനമായ പെല്ലയിൽ മാസിഡോണിയ യുടെ രാജാവായിരുന്ന ഫിലിപ് രണ്ടാമന്റെ യും ഒളിമ്പിയസ്സയുടെയും മകനായി ജനിച്ചു. അലക്സാണ്ടറിന് 10 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ അച്ഛൻ ഫിലിപ്പ് ഒരു കാട്ടു കുതിരയെ മേടിച്ചു .കുതിരയെ മെരുക്കാൻ ആർക്കും സാധിക്കുന്നില്ല. വീരന്മാരേയും കുതിരസവാരിക്കാരെയും സേനാനായകൻമാരെയും കുതിര തള്ളിയിട്ടു.അതോടെ കുതിരയെ കൊണ്ടുപോകാൻ ഫിലിപ്പ് പറഞ്ഞു. അപ്പോൾ അലക്സാണ്ടർ കുതിരപ്പുറത്ത് കയറാൻ സമ്മതം ചോദിച്ചു. ഒടുവിൽ അലക്സാണ്ടറിന്റെ നിർബന്ധത്തിന് അച്ഛൻ അനുവാദം നൽകി. കുതിരയുടെ അടുത്തെത്തിയ ബാലനായ അലക്സാണ്ടർ കുതിരയെ തിരിച്ചു നിർത്തി അതിന്റെ പുറത്ത് കയറി. മൈതാനത്തിൽ സവാരിയും നടത്തി.ഫിലിപ്പ് രാജാവിന് അത്ഭുതം തോന്നി.

അലക്സാണ്ടർ പറഞ്ഞു സ്വന്തം നിയൽ കണ്ട് ഭയപ്പെട്ടാണ് കുതിര മേരുങ്ങാത്തത്. കുതിരയെ തിരിച്ചിട്ടപ്പോൾ കുതിരക്ക് അത് കാണാതെയായി..

തന്റെ മകന്റെ മിടുക്കിൽ സന്തോഷവാനായ ഫിലിപ്പ് പറഞ്ഞു നിന്റെ മിടുക്ക് അനുസരിച്ച് മാസിഡോണിയ വളരെ ചെറുതാണ്. നീ ഒരു പുതിയ സാമ്രാജ്യം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. പിന്നീട് ആ കുതിരയെ അലക്സാണ്ടറിന് കൈമാറി. അന്ന് തുടങ്ങിയ ജൈത്രയാത്ര യായിരുന്നു പിന്നീടങ്ങോട്ട് ഒരു യുദ്ധത്തിൽ പോലും അലക്സാണ്ടർ പരാജയപ്പെട്ടിട്ടില്ല.

അലക്സാണ്ടറിന്റെ പതിമൂന്നാമത്തെ വയസ്സിൽ അച്ഛൻ മകനെ പഠിപ്പിക്കാൻ നല്ലൊരു ഗുരുവിനെ തേടിയുള്ള അന്വേഷണം അവസാനിച്ചത് പ്രശസ്ത ഗ്രീക്ക് ഫിലോസഫർ ആയിരുന്ന അരിസ്റ്റോട്ടിലിൽ ആണ്.

അരിസ്റ്റോട്ടിൽ അലക്സാണ്ടറിനേയും സഹപാഠികളെയും വൈദ്യം,തത്വചിന്ത, മതം, കല തുടങ്ങിയ വിഷയങ്ങൾ പഠിപ്പിച്ചു.അലക്സാണ്ടറിന്റെ പതിനാറാമത്തെ വയസ്സിൽ അരിസ്റ്റോട്ടിൽ ന്റെ കീഴിൽ ഉള്ള പഠനം അവസാനിച്ചു.

ഫിലിപ്പ് രാജാവ് ബൈ സാന്റിയത്തിന് എതിരെ യുദ്ധത്തിന് പോയപ്പോൾ രാജകൊട്ടാരത്തിലെ യും പരിസര പ്രദേശത്തെയും ചുമതല അലക്സാണ്ടർന് ആയിരുന്നു.

ഫിലിപ്പിന്റെ അഭാവം മുതലെടുത്ത് അവിടത്തെ വർഗ്ഗത്തിലെ ചില വിഭാഗക്കാർ മാസിഡോണിയക്ക് എതിരെ കലാപം ആരംഭിച്ചു.അലക്സാണ്ടർ അവരുടെ പ്രദേശത്തേക്ക് കുതിച്ചു കലാപം അടിച്ചമർത്തി. ഫിലിപ്പ് തിരിച്ച് വന്നതിനുശേഷം അലക്സാണ്ടറിനെയും കുറച്ചു സൈന്യത്തെയും തെക്കൻ ത്രാസിലെ കലാപം തടയാൻ അയച്ചു .അതിലും അലക്സാണ്ടർ വിജയിച്ചു.BC 336 ൽ ഫിലിപ്പ് രാജാവ് തന്റെ അംഗ രക്ഷകൻമാരുടെ ക്യാപ്റ്റന്റെ കുത്തേറ്റ് കൊല്ലപ്പെട്ടു. ഇതേതുടർന്ന് അലക്സാണ്ടർ തന്റെ ഇരുപതാം വയസ്സിൽ രാജാവായ

ഫിലിപ്പ് രാജാവ് ഗ്രീസിലെ ചില പ്രദേശങ്ങളെ യെല്ലാം മാസിഡോണിയൻ ഭരണത്തിന് കീഴിൽ കൊണ്ട് വന്നിരുന്നു. എന്നാൽ ഫിലിപ് രാജാവിൻറെ മരണത്തോടെ അവയിൽ പലതും കലാപം തുടങ്ങി. അധികാരത്തിലെത്തിയശേഷം അലക്സാണ്ടറിന്റെ ആദ്യ നീക്കം തെക്കൻ സംസ്ഥാനങ്ങളിലെ കലാപം അടിച്ചമർത്തൽ ആയിരുന്നു.

തന്റെ സിംഹാസനം സുരക്ഷിതമാക്കാൻ തൻറെ എതിരാളികളെ ഉന്മൂലനം ചെയ്യാൻ തുടങ്ങി. അദ്ദേഹത്തിനെതിരെ നീക്കം നടത്തിയ ബന്ധുവിനെ വധിച്ചു. ലൈൻസ്റസ്റ്റ്ൽ നിന്നുള്ള മാസിഡോണിയൻ രാജകുമാരൻ മാരായ രണ്ടുപേരെയും വധിച്ചു

ലോകമൊന്നടങ്കം തൻറെ അധീനതയിൽ കൊണ്ടുവരണമെന്ന ആഗ്രഹത്തിൽ മാസിഡോണിയയിൽ നിന്ന് പുറപ്പെട്ട അലക്സാണ്ടർ BC 334 ൽ തൻറെ ഇരുപത്തിരണ്ടാം വയസ്സിൽ 20000 പേരടങ്ങുന്ന സൈന്യവുമായി യുദ്ധങ്ങൾക്ക് തുടക്കംകുറിച്ചു.BC 332 ൽ അദ്ദേഹം റ്റായര് അക്രമിച്ചു. അലക്സാണ്ടർ കീഴടക്കിയ സൈനികരെഎല്ലാം കൂട്ടക്കൊല ചെയ്തു. അവരുടെ ഭാര്യമാരേ വിറ്റു. കുട്ടികളെ അടിമകളാക്കി. അലക്സാണ്ടർ റ്റായര് നശിപ്പിച്ചതോടെ ഈജിപ്തിലെ എല്ലാ രാജ്യങ്ങളും അടിയറവ് പറഞ്ഞു.

എന്നാൽ ഗാസ മാത്രം കീഴടക്കാൻ കൂട്ടാക്കിയില്ല. ഗാസക്ക് ചുറ്റും വലിയൊരു കോട്ട ഉണ്ടായിരുന്നു. മാത്രമല്ല ഗാസ നിർമ്മിച്ചിരിക്കുന്നത് ഒരു മലയിലാണ്. അലക്സാണ്ടർ ഇതൊരു വെല്ലുവിളിയായി സ്വയം ഏറ്റെടുത്തു. തുടർച്ചയായ മൂന്ന് ശ്രമങ്ങൾക്കു ശേഷം കോട്ട തകർക്കാൻ അലക്സാണ്ടറിന് ആയി. ജെറുസലേം കയ്യടക്കി തെക്കോട്ട് ഉള്ള യാത്ര തുടർന്നു.

ഈജിപ്തിൽ ഉണ്ടായിരുന്നപ്പോൾ ആണ് അലക്സാണ്ട്രിയ പട്ടണം സ്ഥാപിക്കുന്നത്.പിന്നീട് ഇദ്ദേഹത്തിന്റെ മരണത്തിനുശേഷം ടോളമിയുടെ രാജ്യത്തിൻറെ തലസ്ഥാനം ആകുകയും ചെയ്തു.

ബിസി 331 നവംബർ ഒന്നിന് ഉത്തര മെസപ്പെട്ടോമിയയിലെ ഗൗ കാ മലയിൽവച്ച് നടന്ന യുദ്ധത്തിൽ ദാനിയസ് മൂന്നാമൻ കോടോമസ് ന്റെ നേതൃത്വത്തിൽ ഉള്ള പേർഷ്യൻ ഹഗാമിനി സൈന്യത്തെ നിർണായകമായി പരാജയപ്പെടുത്തി. പേർഷ്യക്കാരെ പരാജയപ്പെടുത്തിയതിനു ശേഷം അലക്സാണ്ടറെ കിഴക്കോട്ട് ഉള്ള യാത്രയിൽ കാര്യമായ പ്രതിബന്ധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് അലക്സാണ്ടർ സിറിയ കടന്ന് ലബൻ തീരം ഏകദേശം ഒന്നടക്കം അധീനതയിലാക്കി.BC 330 ൽ അലക്സാണ്ടർ അഫ്ഗാനിസ്ഥാനിൽ എത്തി

തന്റെ വലിയൊരു സേന വ്യൂഹത്തെ ഇന്നത്തെ കാബൂൾ തടം ലക്ഷ്യമാക്കി നീങ്ങി .ഇതിനുശേഷം ഹിന്ദുകുഷ്ന് വടക്കോട്ട് കടന്ന് ബാക്ട്രിയ അധീനതയിലാക്കി . ഇന്നത്തെ സെൻട്രൽ ഏഷ്യൻ രാജ്യങ്ങളായ

തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്താൻ, താജികിസ്താൻ, പ്രദേശങ്ങളിലേക്കുള്ള സൈനിക പ്രവർത്തനങ്ങളുടെ കേന്ദ്രം ബാക്ട്രിയ ആയിരുന്നു.

BC 327 ൽ കാബൂൾ നദിക്കരയിലൂടെ സിന്ധു തടത്തിലേക് ഉള്ള തൻറെ സൈനികനീക്കം തുടർന്നു. രണ്ടു വിഭാഗങ്ങളായാണ് അലക്സാണ്ടറുടെ സൈന്യം ഇന്ത്യയിലേക്ക് കടന്നത്.ബിയാസ് നദീ വരെ അലക്സാണ്ടറുടെ സൈന്യം എത്തിച്ചേർന്നു.ഈ നദീ തീരം ആണ് അലക്സാണ്ടറുടെ സാമ്രാജ്യത്തിന്റെ കിഴക്കേ അതിര്. ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ സിന്ധു നദിയുടെ ഒരു ഉപനിധി യായ ഝലം നദിയുടെ കിഴക്കേ കരയിലാണ് അന്ന് യുദ്ധം നടന്നിരുന്നത് .പിന്നീട് അലക്സാണ്ടർ ഈ യുദ്ധം നടന്ന സ്ഥലത്ത് ഒരു നഗരം സ്ഥാപിച്ചു അതിനെ നിഖേ എന്ന് വിളിച്ചു. ഇന്നുവരെ ഈ നഗരത്തെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ യുദ്ധം നടന്ന സ്ഥാനം കൃത്യമായി നിർണയിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടില്ല.

പോറസ് രാജാവ് തന്റെ രാജ്യത്തെ പ്രതിരോധിക്കേണ്ടിയിരുന്നു. അലക്സാണ്ടറിന്റെ മുന്നേറ്റത്തെ പ്രതിരോധിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥാനം പോറസ് തിരഞ്ഞെടുത്തു. യുദ്ധത്തിൽ പരാജയപ്പെട്ടെങ്കിലും അലക്സാണ്ടറിന് ഒരല്പമെങ്കിലും ഭീഷണിയായി പോരാടിയ എതിരാളിയായി പോറസ് മാറി.

BC 326 ൽ മാസിഡോണിയൻ സൈന്യം പിന്തിരിഞ്ഞു നാട്ടിലേക്ക് മടങ്ങി.പട്യല വരെ എത്തിയ സംഘം അവിടെനിന്ന് രണ്ടായി പിരിഞ്ഞു നാട്ടിലേക്ക് മടങ്ങി .ബിസി 324ൽ അലക്സാണ്ടറുടെ സംഘം തിരിച്ചെത്തി

BC 323 ബാബി ലോണിൽ വച്ച് ഒരു ജലയാത്ര നടത്തവെ മലമ്പനിയും ടൈഫോയിഡും ബാധിച്ചു അദ്ദേഹത്തിന് മരണാസന്നനായി കിടക്കവേ അലക്സാണ്ടർ ചക്രവർത്തി തൻറെ അടുത്ത അനുയായികളോട് പറഞ്ഞു. അധികം താമസിയാതെ മരിക്കുമെന്ന്...എന്റെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോകുമ്പോൾ ഇരുകൈകളും ശവപ്പെട്ടിയുടെ പുറത്തേക്ക് ഇടണം. ലോകം വെട്ടിപ്പിടിച്ച മഹാനായ അലക്സാണ്ടർ മരിച്ചു ഈ ലോകം വിട്ടു പോയപ്പോൾ യാതൊന്നും തന്നെ കൊണ്ടുപോയില്ല എന്ന് ഈ ലോകം മനസ്സിലാക്കട്ടെ ..




ബിസി 323 ജൂൺ മാസത്തിൽ തന്റെ മുപ്പത്തിരണ്ടാം വയസ്സിൽ അലക്സാണ്ടർ ചക്രവർത്തി ഈ ലോകത്തോട് വിടപറഞ്ഞു
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad