Type Here to Get Search Results !

സോവിയറ്റ് യൂണിയൻ. റഷ്യ ആയത


1917 ലെ റഷ്യൻ വിപ്ലവത്തിന്റെയും 1918 മുതൽ 1921 വരെ നടന്ന റഷ്യൻ ആഭ്യന്തര കലാപങ്ങളുടെയും ഫലമായി റഷ്യൻ സാമ്രാജ്യത്തത്തെ നീക്കംചെയ്ത് ആ ഭൂപ്രദേശത്ത് നിലവിൽ വന്ന സോവിയറ്റ് റിപ്പബ്ലിക്കുകളുടെ കൂട്ടായ്മയാണ് സോവിയറ്റ് യൂണിയൻ അഥവാ യു എസ് എസ് ആർ. എന്നാൽ ഈ കൂട്ടായ്മ 1991 ൽ വികടിച്ച് സ്വതന്ത്ര രാഷ്ട്രങ്ങൾ ആയി മാറി.

റഷ്യയിൽ ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന ജൂലിയൻ കലണ്ടറനുസരിച്ച് 1917 ഫെബ്രുവരി 27ന് സാർ നിക്കോളാസ് രണ്ടാമൻ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുക യും തുടർന്ന് ജോർജി ലെവവ് ൻറെ നേതൃത്വത്തിലുള്ള താൽക്കാലിക സർക്കാർ അധികാരത്തിലേക്ക് എത്തുകയും ചെയ്തു.

സാർ നിക്കോളസ് നിയമിച്ച ലെവവ് ന് സർക്കാറിൽ പിന്തുണ ഉറപ്പാക്കാൻ ആവാതെ വന്നതിനെത്തുടർന്ന് അദ്ദേഹത്തിൻറെ കീഴിൽ നിയമ മന്ത്രി ആയിരുന്ന സോഷ്യൽ റവല്യൂഷണറി പാർട്ടിയിലെ അലക്സാണ്ടർ കറൻസ്‌കി താൽക്കാലിക സർക്കാരിൻറെ ഭരണ നേതൃത്വം ഏറ്റെടുത്തു.

ഫെബ്രുവരി വിപ്ലവം എന്ന് അറിയപ്പെടുന്ന ഈ വിപ്ലവം വ്ളടിമാർ ലെനിൻറെ നേതൃത്വത്തിലുള്ള ബോൾഷെവിക് പാർട്ടിക്ക് വളരാൻ സാഹചര്യമൊരുക്കി. ഫെബ്രുവരി വിപ്ലവകാലത്ത് ലെനിൻ പാലായനം ചെയ്യുകയായിരുന്നു. ഫെബ്രുവരി വിപ്ലവത്തിനുശേഷം റഷ്യയിൽ ആകെ ബോൾഷെവിക്കുകളും താൽക്കാലിക സർക്കാരിൻറെ അനുയായികളും തമ്മിൽ സംഘർഷം നിലനിന്നു.തുടക്കത്തിൽ ഈ മുന്നേറ്റങ്ങളെ സൈനിക ശേഷി ഉപയോഗിച്ച് താൽക്കാലിക സർക്കാർ തടഞ്ഞു നിർത്തി. എന്നാൽ ഓട്ടോമൻ തുർക്കികളുടെ ആക്രമണത്തെ തടയുവാൻ അഞ്ചുലക്ഷത്തോളം പട്ടാളക്കാരെ സർക്കാർന് വിന്ന്യസിക്കേണ്ടി വന്നിരുന്നു. യുദ്ധം റഷ്യൻ സർക്കാരിൽ കടുത്ത രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാക്കി. ഈ സ്ഥിതി മുതലെടുത്ത് ലെനിൻറെ നേതൃത്വത്തിൽ ബോൾഷെവിക്കുകൾ സായുധ വിപ്ലവത്തിലൂടെ കറൻസ്കിയുടെ താൽക്കാലിക സർക്കാരിനെ അട്ടിമറിച്ചു. ജൂലിയൻ കലണ്ടർ 1917 ഒക്ടോബർ 24,25 തീയതികളിൽ ആണ് ബോൾഷെവിക് വിപ്ലവം നടന്നത്. അത് കൊണ്ട് ഈ വിപ്ലവത്തെ ഒക്ടോബർ വിപ്ലവം എന്നും പറയുന്നു.1922 ൽ വ്ളാടിമാർ ലെ നിൻറെ നേതൃത്വത്തിൽ ബോൾഷെവിക് പാർട്ടി അധികാരത്തിലേക്ക് കയറി.ലെനിൻറെ കാലശേഷം 1920 കളിൽ പോളിറ്റ്ബ്യൂറോ അംഗം ആയിരുന്ന ജോസഫ് സ്റ്റാലിൻ സ്വയം ലെനിന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു. സ്റ്റാലിൻ ഒരു മാർക്സിസ്റ്റ്-ലെനിനിസ്റ്റ് രീതിയായിരുന്നു ആദർശമായി സ്വീകരിച്ചത്. അതെ മാതൃക യിൽ തന്നെ അദ്ദേഹം ഒരു കേന്ദ്ര നിയന്ത്രിത സമ്പദ്ഘടനയാണ് സ്ഥാപിച്ചത്. തത് ഫലമായി പിന്നീട് വന്ന പതിറ്റാണ്ടുകളിൽ അതി വേഗത്തിലുള്ള വ്യവസായവൽക്കരണവും ആധുനികവൽക്കരണവും സോവിയറ്റ് യൂണിയൻ കാണുകയുണ്ടായി

എന്നാൽ അതേസമയം തന്നെ രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും അടിച്ചമർത്താൻ സ്റ്റാലിൻ ഒട്ടും മടിച്ചില്ല. രണ്ടാം ലോകമഹായുദ്ധത്തിന് തുടക്കത്തിൽ സോവിയറ്റ് യൂണിയൻ ആദ്യം നാസി ജർമനിയുമായി ആക്രമണം ഇല്ല കരാർ ഒപ്പുവെച്ചു എങ്കിലും നാസി ജർമനി യൂറോപ്പ് പിടിച്ചടക്കാൻ തുടങ്ങിയപ്പോൾ സോവിയറ്റ് യൂണിയൻ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് പ്രവേശിക്കുകയുണ്ടായി.തുടർന്ന് ബർലിൻ രാജ്യത്തിനെതിരെ ഉള്ള യുദ്ധം സോവിയറ്റ് യൂണിയൻ തന്നെയാണ് നയിച്ചത്. തുടക്കത്തിൽ ജർമനിയോട് പിടിച്ചുനിൽക്കാൻ കുറച്ചു പ്രയാസപ്പെട്ടു എങ്കിലും സ്റ്റാലിൻഗ്രാഡ് വിജയത്തിനുശേഷം യുദ്ധത്തിൽ സോവിയറ്റ് ന്മേ ൽക്കോയ്മ നേടുകയുണ്ടായി..

തുടർന്ന് 1945 ബർലിനും കീയടക്കി.തുടർന്ന് രണ്ടാം ലോക യുദ്ധത്തിന് ശേഷം സോവിയറ്റ് യൂണിയൻ കിഴക്കെ ജർമനി 1989 വരെ കൈയ്യടക്കി വയ്ക്കുകയുണ്ടായി.

1953ൽ സ്റ്റാലിന്റെ മരണശേഷം നികിതാ ക്രൂ ശ്‌ചെവ് ആണ് അധികാരത്തിൽ വന്നത്.ക്രൂ ശ്‌ചെവ് സാമൂഹിക സാമ്പത്തിക രംഗത്ത് ഉദാരവൽക്കരണം കൊണ്ടുവരികയുണ്ടായി. ഡി സ്റ്റാലിനീകരണം എന്നാണ് ഈ കാലഘട്ടം അറിയപ്പെട്ടത്. യുദ്ധത്തിനുശേഷം സോവിയറ്റ് യൂണിയനും അമേരിക്കയും ആയിരുന്നു ആഗോള ശക്തികളായി ഉയർന്നുവന്നത്.ഈ രണ്ട് വൻ ശക്തികളുടെ മത്സരമായിരുന്നു പിന്നീട് ശീത യുദ്ധത്തിന് വഴിതെളിച്ചത്. ശീത യുദ്ധകാലത്ത് ശാസ്ത്ര സാങ്കേതിക രംഗത്തും ബഹിരാകാശ രംഗത്തും സാങ്കേതികവിദ്യയിലും അത്യാധുനിക മുന്നേറ്റങ്ങൾ കൈവരിക്കുവാൻ സോവിയറ്റ് യൂണിയന് സാധിച്ചു. സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച സ്ഫുഡ്‌നിക് ആയിരുന്നു ആദ്യ മനുഷ്യനിർമ്മിത ഉപഗ്രഹം. തുടർന്ന് സോവിയറ്റ് യൂണിയൻ ലൈക എന്ന നായയെ ബഹിരാകാശത്തേക്ക് അയച്ചു. സോവിയറ്റ് യൂണിയന്റെ യൂറി ഗഗാറിൻ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തിയ മനുഷ്യൻ. എന്നാൽ 1962-ലെ ക്യൂബൻ മിസൈൽ പ്രതിസന്ധി. ആയിരുന്നു ശീത യുദ്ധ കാലത്തെ ഏറ്റവും തീക്ഷ്ണമായ സംഭവവികാസം.

1962 ഒക്ടോബറിൽ സോവിയറ്റ് യൂണിയൻ, ക്യൂബ എന്നിവർ ഒരുവശത്തും അമേരിക്ക മറുവശത്തുമായി 13 ദിവസം നേർക്കുനേർ ആയുധ യുദ്ധ സജ്ജരായി നിന്ന സംഘർഷാവസ്ഥയാണ് ക്യൂബൻ മിസൈൽ പ്രതിസന്ധി എന്ന് അറിയപ്പെടുന്നത്. 1979 ൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ സൈന്യം വിന്യസിക്കുക വഴി സോവിയറ്റ് അഫ്ഗാൻ യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു.

1980 കളുടെ അന്ത്യത്തിൽ അധികാരത്തിൽവന്ന മിഖായേൽ ഗോർബച്ചേവ് സ്കാൻഡിനെവിയൻ രാജ്യങ്ങൾ പിന്തുടർന്നുവന്ന സോഷ്യലിസ്റ്റ് ജനാധിപത്യം കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ ഇത് സോവിറ്റ് യുണിയനിലെ പലഭാഗങ്ങളിലും വിഘടനവാദികളും ദേശീയ വാദികളുടേയും വിപ്ലവത്തിന് വഴിവെച്ചു. തുടർന്ന് 1991 ൽ സോവിയറ്റ് യൂണിയൻ റഷ്യൻ ഫെഡറേഷൻ ആയും മറ്റു കിഴക്ക് ചെറു യൂറോപ്യൻ രാജ്യങ്ങൾ ആയി മാറുകയും ആണ് ഉണ്ടായത്. സോവിയറ്റ് യൂണിയൻ എന്ന എക്കാലത്തെയും ലോകത്തെ ഏറ്റവും വലിയ ബൃഹത് കൂട്ടായ്മ അങ്ങനെ അവിടെ അവസാനിച്ചു.പഴയ സോവിയറ്റ് യൂണിയൻറെ പുതിയ രൂപം ആയിട്ടാണ് പലരും ഇന്ന് റഷ്യൻ ഫെഡറേഷൻ ധരിക്കുന്നത് .ഒരു പരിധി വരെ അത് സത്യമാണ്.. ഇപ്പോഴും വളരെ നേരിയ തോതിൽ അമേരിക്കയും റഷ്യയും ഒരു ശീതയുദ്ധം നടക്കുകയാണെന്ന് വേണമെങ്കിൽ പറയാൻ സാധിക്കും.എല്ലാ മേഖലയിലും അത് വ്യക്തമാണ്. ലോകത്തെ ഏറ്റവും ശക്തമായിട്ടുള്ള സംഘടന ആയിട്ടുള്ള നാറ്റോ സഖ്യത്തിന് പോലും ഭയമുള്ള ഏകരാജ്യം റഷ്യയാണ്. ചൈന എന്ന രാജ്യത്തിന്റെ ഊതി വീർപ്പിക്കലിൽ നാം പലപ്പോഴും തെറ്റിദ്ധരിച്ച് പോകാറുണ്ട്. ചൈനയാണ് അമേരിക്കയുടെ എതിരാളി എന്ന്. എന്നാൽ അത് മിഥ്യാധാരണയാണ്. ഇന്നും യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും അടക്കമുള്ള വൻശക്തികളും ഭയത്തോടെ സംശയത്തോടെ നോക്കുന്ന ഏകരാജ്യം റഷ്യ ആണ്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad