തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
ശനിയാഴ്ച രൂപപ്പെടുന്ന ചക്രവാതച്ചുഴി 8 ാം തീയതിയോടെ അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നാണ് വ്യക്തമാകുന്നത്. അങ്ങനെയെങ്കില്‍ ഇത് പിന്നീട് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ ചുഴലിക്കാറ്റിന്‍റെ സ്വാധീനപ്രദേശത്തിലും ശക്തിയും എങ്ങനെയാകുമെന്നത് വ്യക്തമായിട്ടില്ല. അതി തീവ്ര ന്യൂനമര്‍ദ്ദമുണ്ടായാല്‍ മഴ സാഹചര്യം കനത്തതാക്കാനുള്ള സാധ്യതയാണുള്ളത്. കേരളത്തിലടക്കം ഇതിന്‍റെ സ്വാധീനം ഉണ്ടാകുമോ എന്നത് വൈകാതെ അറിയാനാകും.