Type Here to Get Search Results !

കെട്ടിട നികുതി കുറയ്ക്കില്ല, കുറയ്ക്കുമെന്നു ആസൂത്രിതമായി പ്രചരിപ്പിക്കുന്നു': മന്ത്രി എംബി രാജേഷ്



തിരുവനന്തപുരം: കെട്ടിട നികുതി കുറയ്ക്കില്ല, ‌നികുതി കുറയ്ക്കുമെന്നു ആസൂത്രിതമായി പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്.


അഞ്ചു ശതമാനം മാത്രമാണ് വര്‍ധിപ്പിച്ചത്. 25 ശതമാനം വര്‍ധനവായിരുന്നു ശുപാര്‍ശ ചെയ്തിരുന്നതെന്നും എംബി രാജേഷ് പറഞ്ഞു. 


സര്‍ക്കാരിന് ഇതില്‍ നിന്ന് വരുമാനമില്ല. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് മെച്ചം. അവരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് വര്‍ധന നടപ്പാക്കിയത്. അധിക നികുതി വരുമാനം വേണ്ടെന്ന ചില തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനം രാഷ്ട്രീയ ഗിമ്മിക്കാണ്. നിയമപരമായി അത് നിലനില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു. 

Top Post Ad

Below Post Ad