Type Here to Get Search Results !

ഗാമ മുതൽ സ്വാതന്ത്ര്യം വരെ


സമുദ്ര മാർഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യൻ സഞ്ചാരിയാണ് വാസ്കോഡ ഗാമ. 1498 ൽ ഇന്ത്യയിലേക്ക് ആഫ്രിക്കൻ വൻകര ചുറ്റി കൊണ്ട് പുതിയ സമുദ്രമാർഗം കണ്ടെത്തിയത് ഈ പോർച്ചുഗൽ നാവികനാണ്. കോഴിക്കോടിനടുത്തുള്ള കാപ്പാട് ആണ് ഇദ്ദേഹം ആദ്യമെത്തിയത്. ദീർഘകാലം യൂറോപ്യന്മാർക്ക് അപ്രാപ്യമായിരുന്നു ഇന്ത്യ. 1488 ൽ ഡയസ് ഗുഡ് ഹോപ്‌ മുനമ്പ് കണ്ടെത്തിയശേഷം 1498 ൽ ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗ്ഗം വഴി ആദ്യമായി എത്തിയത് ഗാമയാണ്.

1600 ൽ ബ്രിട്ടീഷുകാർ വ്യാപാരികളായി ഇന്ത്യയിലെത്തി. അവർക്ക് വ്യാപാര അവകാശം ഇന്ത്യൻ ചക്രവർത്തി ജഹാംഗീർ നൽകി. അക്കാലത് ഇന്ത്യ ഭരിച്ചിരുന്നത് വളരെ ശക്തരായ മുഗളന്മാർ ആയിരുന്നു. മുകൾ സാമ്രാജ്യം ശിഥിലമായി തുടങ്ങുന്ന കാലത്ത് ഇന്ത്യയുടെ ചെറിയ ഭാഗങ്ങൾ കീഴടക്കാനുള്ള ബ്രിട്ടീഷ് താല്പര്യം 1857 ലെ പ്ലാസി യുദ്ധത്തിൽ തുടങ്ങി.

1700 കളുടെ തുടക്കത്തിൽ തന്നെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ആരംഭം കാണാം. ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ സാമ്രാജ്യ വ്യാപനം തുടങ്ങുന്ന കാലത്തായിരുന്നു ഇത്.

ബ്രിട്ടീഷുകാർ 1857 വരെ ഇന്ത്യയിലുടനീളം അതിവേഗം വികസിക്കുവാൻ തുടങ്ങി. 1857 ൽ ഉത്തരേന്ത്യയിൽ ഉടനീളം ഒരു വലിയ പ്രക്ഷോഭം ഉണ്ടായി. അവിടെ ഇന്ത്യ ൻ നേതാക്കൾ ബ്രിട്ടീഷുകാർക്കെതിരെ പോരാടി.ഇതിനെ ആദ്യത്തെ സ്വാതന്ത്ര യുദ്ധം എന്ന് വിളിക്കുന്നു.അതിനുശേഷം ബ്രിട്ടീഷുകാർ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേക്ക് പോകുന്നത് അവസാനിപ്പിക്കാൻ തുടങ്ങ. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമരം ഇന്ത്യക്കാർക്ക് നിരവധി അവകാശങ്ങൾ ലഭിക്കാൻ ബ്രിട്ടീഷുകാരെ നിർബന്ധിതരാക്കി. ഇതിൽ വോട്ടവകാശം ഉൾപ്പെടുന്നു. 1937 ൽ ഇന്ത്യ നേതൃത്വത്തിലുള്ള നിരവധി സർക്കാറുകൾ നിലനിന്നിരുന്നു. അവ. ബാഹ്യമായി ബ്രിട്ടീഷുകാർ നിയന്ത്രിച്ചിരുന്നു. 1945 ആയപ്പോഴേക്കും രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് ബ്രിട്ടീഷ് സമ്പത്ത് വ്യവസ്ഥ നശിപ്പിക്കപ്പെട്ടു .

ബ്രിട്ടൻ,ഫ്രാൻസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ കോളനി ഭരണത്തിനെതിരെ ഇന്ത്യക്കാർ നടത്തിയ സമരങ്ങൾക്ക് പൊതുവിൽ പറയുന്ന പേരാണ് ഇന്ത്യൻ സ്വാതന്ത്ര സമരം.

1900 ങ്ങളിൽ മുഖ്യ ധാരാ സ്വാതന്ത്ര്യ സമരത്തിന് ചുക്കാൻ പിടിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു. 1900-കളുടെ ആരംഭത്തിൽ ശ്രീ അരബിന്ദോ, ലാലാ ലജ്പത് റായ്, ബിബിൻ ചന്ദ്രപാൽ, ബാലഗംഗാധരതിലക് തുടങ്ങിയവർ ആവശ്യപ്പെട്ട രീതിയിലുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടി കൂടുതൽ വിപ്ലവകരമായ ഒരു മാറ്റം ഉണ്ടായി.

1900-കളുടെ ആദ്യ ദശകങ്ങളിൽ തീവ്രവാദ ദേശീയതയും ഉടലെടുത്തു. 1857ലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരം മുതൽക്ക് ഇന്ത്യയിൽ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾ ശക്തിപ്രാപിച്ചു.പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാനത്തോടടുത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസും ഗാന്ധിജിയും മറ്റും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ എത്തിയത് സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തുകയുണ്ടായി.

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കോൺഗ്രസ് മഹാത്മാ ഗാന്ധി നേതൃത്വം നൽകിയ പൊതു നിസ്സഹകരണം, അഹിംസാ മാർഗ്ഗത്തിലുള്ള സമരം തുടങ്ങിയ ആശയങ്ങളെ സ്വീകരിച്ചു. രണ്ടാംലോകമഹായുദ്ധകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് നേതൃത്വം നൽകിയ INA പോലുള്ള പ്രസ്ഥാനവും ഗാന്ധിജി നേതൃത്വം നൽകിയ കിറ്റ് ഇന്ത്യാ പ്രസ്ഥാനവും അവയുടെ ഉന്നതിയിലെത്തി.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ മുംബൈ ലഹള INA യുടെ റെഡ് ഫോർട്ട് വി ചാരണ തുടങ്ങി സംഭവവികാസങ്ങളും ബ്രിട്ടീഷ് ഭരണത്തിന് അന്ത്യത്തിന് ആക്കം കൂട്ടി.ഇന്ത്യൻ സ്വാതന്ത്ര്യ സമര ത്തിന്റെ അവസാനത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു സ്വാതന്ത്ര്യം ലഭിച്ചു.
ഇന്ത്യ,പാകിസ്താൻ എന്നീ രാജ്യങ്ങൾ 1947 ആഗസ്റ്റിൽ രൂപീകൃതമായി.

സ്വാതന്ത്ര്യ ദിനം ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഉള്ള നമ്മുടെ സ്വാതന്ത്ര്യത്തെ അനുസ്മരിപ്പിക്കുന്നു. സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് നമ്മുടേ നേതാക്കൾ ചെയ്ത ത്യകങ്ങളുടെ സ്മരണയിൽ ആണ്.

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചു ഇന്ത്യ സ്വാതന്ത്ര്യം നേടിയത്തിന്റെയും 1947 മുതൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു.

അന്നേദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കുന്നു. പതാക ഉയർത്തൽ ചടങ്ങുകൾ പരിപാടികൾ സാംസ്കാരിക പരിപാടികൾ തുടങ്ങിയ ഇന്ത്യയിലുടനീളം സ്വാതന്ത്ര്യ ദിനം ആചരിക്കുന്നു...
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad