Type Here to Get Search Results !

അശോക ചക്രവർത്തി


ഇന്ത്യൻ ചരിത്രത്തിലെ ഒരു പ്രധാന കാലഘട്ടമായിരുന്നു മൗര്യ സാമ്രാജ്യത്തിലെ കാലഘട്ടം. മൗര്യ സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഒരു ചക്രവർത്തിയായിരുന്നു അശോകചക്രവർത്തി. ഇന്ത്യയുടെ നാട്ടുരാജ്യങ്ങൾ ഭരിച്ചിരുന്ന രാജാക്കൻമാരെ ഒരു നക്ഷത്രമായി ഉപമിക്കുമ്പോൾ അശോകചക്രവർത്തിയെ ഒരു സൂര്യൻ ആയിട്ടാണ് ചരിത്രകാരന്മാർ ഉപമിച്ചത്. ചരിത്രം കണ്ട ഏറ്റവും നീതിമാനായ ഭരണാധികാരി ആയിരുന്നു അശോകചക്രവർത്തി. എന്നാൽ നീതിമാനായ ഭരണാധികാരി യിലേക്ക് എത്തുന്നതിന് മുമ്പ് അശോക ചക്രവർത്തിയുടെ ചരിത്രം വളരെ ക്രൂരത നിറഞ്ഞ ഒന്നായിരുന്നു.

ചന്ദ്രഗുപ്ത മഹാരാജാവായിരുന്നു ചാണക്യൻ എന്ന വിഷ്ണു ഗുപ്തൻ റെ സഹായത്തോടെ മൗര്യ സാമ്രാജ്യം സ്ഥാപിച്ചത്. മഗത രാജവംശം കയ്യാളിയിരുന്ന സാമ്രാജ്യമായിരുന്നു ആദ്യം അത്.ചന്ദ്ര ഗപ്‍തയുടെ ഒരു മകനായിരുന്നു സിന്ധു സാരാ.ചന്ദ്രഗുപ്തക്ക് ശേഷം സിന്ധു സാരാ ആയിരുന്നു പിന്നീട് സാമ്രാജ്യം ഭരിച്ചിരുന്നത്. അദ്ദേഹത്തിന് 12 ഭാര്യമാരും അതിൽ തന്നെ നൂറിൽപരം മക്കളുമുണ്ടായിരുന്നു. സിന്ധു സാരാ യുടെ ഭാര്യമാർ പലരും മറ്റു നാടുകളിലേ രാജകുമാരികളും മറ്റു പ്രമുഖ വ്യക്തികളുടെ മക്കളുമായിരുന്നു.

സാധാരണക്കാരായ സ്ത്രീകളെയും അദ്ദേഹം വിവാഹം കഴിച്ചു.

അതിൽ ഒരു സാധാരണ സ്ത്രീയിലാണ് bc 200 കാലഘട്ടത്തിൽ അശോകചക്രവർത്തി ജനിക്കുന്നത്. എന്നാൽ മറ്റു രാജകുമാരന്മാരെ പോലെ അല്ലായിരുന്നു അശോകചക്രവർത്തി. മറ്റു രാജകുമാരനിൽ നിന്നും അല്പം സൗന്ദര്യവും നിറവും കുറവായിരുന്നു അശോകചക്രവർത്തിക്ക്.അത് കൊണ്ട്രാ തന്നെ രാജാവിന് അവനോട് മാത്രം ചെറിയ അകൽച്ചയും ദേഷ്യവും ഉണ്ടായിരുന്നു.

ഒരുനാൾ സിന്ധു സാരാ രാജാവ് അദ്ദേഹത്തിൻറെ കൊട്ടാരത്തിലെ ജോത്സ്യൻടെ അടുത്തേക്ക് പോയി. തൻറെ കാലശേഷം ഈ രാജ്യം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാന് സിന്ദുസാര ജ്യോത്സ്യനോട് ചോദിച്ചു.

വളരെ ഭംഗിയായി ഈ രാജ്യം ഭരിക്കപ്പെടുകയും രാജ്യത്തിൻറെ അതിർത്തികൾ വലുതാക്കുകയും അന്ന് ഭരിക്കുന്നവൻ ഒരു ചക്രവർത്തി ആകുകയും ചെയ്യും എന്ന് ചോദ്യത്തിന് മറുപടിയായി ജോത്സ്യൻ പറഞ്ഞു.

സിന്ധു സാര കുറച്ചു ഭയപ്പെടുകയും ചെയ്തു. ഏതെങ്കിലും മക്കൾ തന്നെ കൊന്നിട്ട് ഭരണം പിടിച്ചെടുക്കുമോ എന്നായിരുന്നു രാജാവിന്റെ ഭയം. അതുകൊണ്ട് എല്ലാ മക്കളെയും ഓരോ പ്രദേശത്തേക്ക് ഗവർണറായി നിയമിച്ചു. അശോകചക്രവർത്തിയെയും ഇതുപോലെ ഒരു ഗവർണർ സ്ഥാനത്ത് ആക്കി.

അശോകചക്രവർത്തി രാജ തലസ്ഥാനത്ത് നിന്നും എത്രയോ അകലെയുള്ള പ്രദേശത്തേക്ക് ആണ് രാജാവ് നിയമിച്ചത്. ശേഷം രാജാവ് നിയമിച്ച പ്രദേശത്തുതന്നെ ഒരു ഗവർണറുടെ എല്ലാ ഉത്തരവാദിത്തങ്ങളും നിർവ്വഹിച്ചുകൊണ്ട് അശോക ചക്രവർത്തി കാലം കഴിച്ചു . അതോടൊപ്പം തന്നെ അവിടെയുള്ള ഒരു സാധാരണ കുടുംബത്തിൽ നിന്നും അശോകചക്രവർത്തി വിവാഹം കഴിച്ചു. സിന്ധു സാര രാജാവിന് ആദ്യമൊക്കെ ഇത് ഇഷ്ടപ്പെട്ടില്ലെങ്കിലും പിന്നീട് സാധാരണ മനോഭാവത്തിലേക്ക് അദ്ദേഹം എത്തി.

കാലങ്ങൾക്കുശേഷം സിന്ദുസാരൻ വാർദ്ധക്യത്തിലേക്ക് എത്തി. തന്റെ കാല ശേഷം രാജഭരണം നടത്താനിരുന്ന ആളെ രാജാവ് കണ്ടെത്തുകയും ചെയ്തു . ബിന്ദുസാരൻ മരണപ്പെട്ടു.

പക്ഷേ അശോകചക്രവർത്തി യെ അല്ലായിരുന്നു പുതിയ രാജാവായി നിശ്ചയിച്ചത്. എന്നാൽ സിന്ദു സാരയുടെ മന്ത്രി പല തന്ത്രങ്ങളും ഉപയോഗിച്ച് അശോക ചക്രവർത്തിയെ രാജ സ്ഥാനത്തിലേക്ക് കൊണ്ടുവന്നു. ഇത് മറ്റു രാജകുമാരന്മാരിൽ കോപം ഉണ്ടാക്കുകയും. ശേഷം അവർക്കിടയിൽ തർക്കങ്ങളും പരസ്പര യുദ്ധങ്ങളും ഉണ്ടായി.

അശോകൻ തന്റെ എല്ലാ സഹോദരന്മാരെയും വധിച്ചു. തന്നെ എതിർക്കാൻ ആളില്ലാത്ത അശോകചക്രവർത്തി സർവ്വാധികാരി ആയി തുടർന്ന് അങ്ങോട്ട് ഭരിച്ചയ്.മൗര്യ സാമ്രാജ്യത്തിന്റെ വളർച്ചയായിരുന്നു പിന്നീട് ഇന്ത്യൻ ഭൂഖണ്ഡത്തിൽ.ഭൂരിഭാഗവും അശോകചക്രവർത്തിയുടെ സാമ്രാജ്യത്തിനു കീഴിലുമായി. തമിഴ്നാടും കേരളവും അശോക ചക്രവർത്തി ക്ക് പിടിച്ചെടുക്കുവാൻ സാധിച്ചിരുന്നില്ല.

അന്ന് കേരളവും തമിഴ്നാടും ഭരിക്കുന്നത് ചോളരാജവംശവും ചേര രാജവംശവും ആയിരുന്നു. അശോക. ചക്രവർത്തിയുമായി നല്ല സൗഹൃദബന്ധം ആയിരുന്നു അതിനു കാരണമെന്നും പറയപ്പെടുന്നു.

എന്നാൽ നോർത്ത് ഇന്ത്യയിൽ തന്നെ ഉള്ള കലിംഗ രാജ്യം മാത്രം അശോക ചക്രവർത്തിയുടെ കീഴിൽ വന്നില്ല. അശോകചക്രവർത്തിയുടെ വലിയ സാമ്രാജ്യം ആയിട്ടും കലിംഗ കീഴടക്കാൻ പറ്റാത്തത് അശോകചക്രവർത്തിക്ക് അഭിമാന പ്രശ്നമായി മാറി. എന്നാൽ ഒരു വിധത്തിലും കലിംഗ കീയടങ്ങിയില്ല.

വലിയ ദേശഭക്തി ആയിരുന്നു അവിടുത്തെ ജനങ്ങൾക്ക്. കലിംഗ കീഴടക്കാനായി അശോകചക്രവർത്തി ഒരു വലിയ യുദ്ധം തന്നെ നടത്തിയിരുന്നു. ആ യുദ്ധം ആഴ്ചകളും മാസങ്ങളും നീണ്ടു.
മറ്റു പ്രദേശങ്ങൾ കിടക്കുന്നതിന് അശോകചക്രവർത്തിയുടെ സൈന്യതിന് ഇത്രത്തോളം ദിവസങ്ങളും മാസങ്ങളും വേണ്ടി വന്നില്ല.എന്നാൽ കലിംഗയുടെ പടയാളികൾ ബലമുള്ള സേനാനികൾ ആയിരുന്നു. കലിംഗയുടെ പടയാളികൾ മരിച്ചു വീഴുമ്പോഴും അവിടുത്തെ ജനങ്ങൾ ആയിരുന്നു യുദ്ധത്തിനു പുറപ്പെടുന്നത്. അത്രത്തോളം ശക്തമായ രാജ്യസ്നേഹം ആയിരുന്നു കലിംഗയിൽ ഉള്ളത്.

ഒടുവിൽ ആ യുദ്ധത്തിൽ അശോക ചക്രവർത്തി തന്നെ വിജയിച്ചു.
ഒടുവിൽ യുദ്ധം ജയിച്ചത് ആഘോഷിക്കാൻ അശോകചക്രവർത്തി

ചെന്നപ്പോൾ അവിടെ കാണുന്നത് ഭൂമിയിൽ മുഴുവനും രക്തത്തിൽ കുളിച്ച് ശരീരങ്ങളും രക്ത പുഴകളും .. അവിടുത്തെ കാഴ്ചകൾ. യുദ്ധം കാരണം ആയിരക്കണക്കിന് ജീവനറ്റ ശരീരങ്ങൾ രക്തത്തിൽ മുങ്ങി അവിടെകിടക്കുന്നു.. ഈ കാഴ്ച അശോകചക്രവർത്തിയുടെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. അശോകചക്രവർത്തി ആ കാഴ്ച കണ്ടു മനസ്താപമുണ്ടായ്. അവിടെവച്ചാണ് അശോകചക്രവർത്തി ആ പ്രതിജ്ഞ എടുക്കുന്നത് ഇനിയൊരു യുദ്ധവും ഞാൻ ചെയ്യുകയില്ല.

ഇനിയൊരു നല്ലൊരു സേവകനായ ഭരണാധിപനായി തുടങ്ങുമെന്ന് ആയിരുന്നു അശോകചക്രവർത്തി പ്രതിജ്ഞയെടുത്തത്. ശേഷം അദ്ദേഹം ബുദ്ധമതം സ്വീകരിക്കുകയും പിന്നീട് രാജ്യത്തിലേക്ക് ധർമം പഠിപ്പിക്കുവാൻ നന്മകൾ ചെയ്യുവാൻ അശോകചക്രവർത്തി സമയം കണ്ടെത്തി. താൻ നടക്കുന്ന വഴികളിലെല്ലാം മരങ്ങൾ നട്ടുപിടിപ്പിക്കുകയും അവിടെയുള്ള ജനങ്ങൾക്ക് ധർമ്മം നൽകുകയും ചെയ്തു. മാത്രവുമല്ല തത്വങ്ങൾ ഗുണപാഠങ്ങൾ കല്ലിൽ കൊത്തി വെക്കുകയും അത് വരും തലമുറകൾക്ക് വേണ്ടി പകർന്നു കൊടുക്കുകയും ചെയ്തു. സാധാരണ ഒരു രാജാവ് ൽ നിന്ന് ലഭിക്കാത്ത സ്വഭാവഗുണങ്ങൾ ആയിരുന്നു അശോകചക്രവർത്തിക്ക്. ബുദ്ധമതത്തെ ലോകം മുഴുവനും പ്രചരിപ്പിക്കുവാനും പാഠങ്ങൾ എല്ലാവറിലും എത്തിക്കാൻ അദ്ദേഹം ശ്രമിച്ചു.അതുകൊണ്ടുതന്നെ ഇന്ത്യൻ ചരിത്രത്തിൽ തുല്യതയില്ലാത്ത ഒരു ചക്രവർത്തിയായിരുന്നു അശോകചക്രവർത്തി.

അദ്ദേഹം ലോകത്തിലേക് നൽകിയ സംഭാവനകൾ വിലമതിക്കാൻ ആവാത്ത തുകൊണ്ടാണ് ബഹുമാനപൂർവ്വം ദേശീയ ചിഹ്നമായ അശോക ചിഹ്നവും ദേശീയപതാകയിലെ അശോക ചക്രവും നൽകിയിരിക്കുന്നത്. ഇത് ഇന്ത്യയുടെ അഭിമാനകരമായ പൈതൃകത്തെ സൂചിപ്പിക്കുവാൻ കൂടി ഉള്ളതാണ്
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad