Type Here to Get Search Results !

ഐ ഫോണ് 13 ഞെട്ടിക്കുന്ന മാറ്റവുമായി


ടെക് ഭീമനായ ആപ്പിൾ ഐഫോൺ ശ്രേണിയിലെ ഏറ്റവും പുതിയ വേർഷനായ ഐഫോൺ 13 അവതരിപ്പിക്കാനൊരുങ്ങുകയാണ്.ഇപ്പോൾ കിട്ടിയ റിപോർട്ടുകൾ അനുസരിച്ച് 8നാണ് ഐഫോൺ 13 ശ്രീനിയുടെ പുറത്തിറങ്ങൽ. അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ എല്ലാ വർഷവും പുതിയ വേർഷൻ ഇറക്കുമ്പോൾ ഒരു സർപ്രൈസ് കരുതി വെക്കാറുണ്ട്. കിട്ടിയ വിവരങ്ങൾ അനുസരിച്ച് ഐഫോൺ 13ന്റെ സർപ്രൈസ് മിക്കവാറും ലോ-എർത്ത്-ഓർബിറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനായിരിക്കും.

ആപ്പിൾ അനലിസ്റ്റായ മിംഗ്-ചി കുവോയാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്ത് വിട്ടത്. ലോ-എർത്ത്-ഓർബിറ്റ് (ലിയോ) സാറ്റലൈറ്റ് ഉപഗ്രഹങ്ങൾ താഴ്ന്ന ഭ്രമണപഥത്തിൽ ഉള്ള ഉപഗ്രഹങ്ങളെ ആശ്രയിക്കുകയും അവയിൽ നിന്നുള്ള ഇന്റർനെറ്റ് ബീം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

നിലവിൽ ലോ-എർത്ത്-ഓർബിറ്റ് സാറ്റലൈറ്റ് ഉപഗ്രഹങ്ങളുടെ പ്രധാന ഉപഭോക്താക്കളാണ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള വ്യക്തികളിലൊരാളായ എലോൺ മസ്‌ക്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സർവീസ്.

ഐഫോൺ 13ലെ ലോ-എർത്ത്-ഓർബിറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ മോഡ് ക്വാൽകോമിന്റെ കസ്റ്റമൈസ് ചെയ്ത X60 ബേസ്ബാൻഡ് ചിപ്പുമായാണ് വില്പനക്കെത്തുകയെന്നാണ് കുവോ അറിയിക്കുന്നത്. ഇതിലൂടെ ഐഫോൺ 13 ഉപയോഗിക്കുന്നവർക്ക് 4ജി യോ അല്ലെങ്കിൽ 5ജി സെല്ലുലാർ കവറേജോ ഇല്ലാത്തപ്പോൾ പോലും കോൾ ചെയ്യാനും മെസ്സേജുകൾ സെന്റ് ചെയ്യാനും കഴിഞ്ഞേക്കും.

ഉപഭോക്താക്കൾക്ക് ലോ-എർത്ത്-ഓർബിറ്റ് കണക്റ്റിവിറ്റി നൽകുന്നതിന് നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ അമേരിക്ക ആസ്ഥാനമായ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ ഗ്ലോബൽസ്റ്റാറുമായി ബന്ധപ്പെടണം. അതായാത് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാൻ ടെലികോം ഓപ്പറേറ്റർക്ക് ഐഫോൺ 13ൽ ഗ്ലോബൽസ്റ്റാറിന്റെ ഉപഗ്രഹ സേവനം ഉപയോഗിക്കാം.

കുപെർട്ടിനോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പിൾ ലോ-എർത്ത്-ഓർബിറ്റ് കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട് സാങ്കേതികവിദ്യകളുടെ ഗവേഷണത്തിനും വികസനത്തിനുമായി ഒരു സംഘം ആളുകളെ തന്നെ രൂപീകരിച്ചിട്ടുണ്ട് എന്ന് കുവോ അറിയിക്കുന്നു.

ആദ്യമായിട്ടാണ് ലോ-എർത്ത്-ഓർബിറ്റ് കണക്റ്റിവിറ്റി ഒരു ബ്രാൻഡ് ഉപയോഗിക്കുന്നത്. കിട്ടിയ വിവരങ്ങൾ അനുസരിച്ച് മറ്റ് അനേകം സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഈ technology ഉപയോഗപ്പടുത്തുന്നതിന്റെ തുടക്കത്തിൽ മാത്രമാണെന്നാണ്. അങ്ങനെയാണേൽ ആപ്പിൾ ആയിരിക്കും ലോ-എർത്ത്-ഓർബിറ്റ് കണക്റ്റിവിറ്റി ഉപയോഗിക്കുന്ന ആദ്യ ടെക് ബ്രാൻഡ്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad