മഅ്ദനിക്ക് കേരളത്തിലേക്ക് വരാനുള്ള ചെലവ് വഹിക്കാന്‍ പിഡിപി സംസ്ഥാന കമ്മിറ്റി തയ്യാറാണെന്ന് പിഡിപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ മുട്ടം നാസര്‍.
ഇക്കാര്യത്തില്‍ മഅ്ദനിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹത്തിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ പണമടയ്ക്കുമെന്നും നാസര്‍ പറഞ്ഞു.
കേരളത്തിലേക്ക് വരുന്നത് എങ്ങിനെ മുടക്കാം എന്ന ഗൂഡ നീക്കത്തിന്റെ ഭാഗമായാണ് ഭീമമമായ തുക ആവശ്യപ്പെട്ടുള്ളത്. സുപ്രിം കോടതിയില്‍ പറഞ്ഞത് മുഴുവന്‍ പച്ചക്കള്ളം. മഅ്ദനി ആവശ്യപ്പെട്ടത് രണ്ട് സ്ഥലത്ത് തങ്ങാനാണെന്നും നാസര്‍ പറഞ്ഞു.
കേരള യാത്രയുടെ അകമ്ബടി ചെലവ് കുറക്കണമെന്ന മഅ്ദനിയുടെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചിരുന്നില്ല. പൊലീസ് ആവശ്യപ്പെട്ട മുഴുവന്‍ തുകയും നല്‍കണം. ചെലവിന്റെ കാര്യത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രിം കോടതി പറഞ്ഞു.
മഅ്ദനിയുടെ സുരക്ഷക്കായി വരുന്നത് ആറ് ഉദ്യോഗസ്ഥരെന്ന് കര്‍ണാടക സുപ്രിംകോടതിയെ അറിയിച്ചു. 20 ഉദ്യോസ്ഥരെന്ന മഅ്ദനിയുടെ വാദം തെറ്റ് 10 സ്ഥലങ്ങളുടെ വിവരം മഅ്ദനി നല്‍കിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം സുരക്ഷ നല്‍കണം ആ സാഹചര്യത്തില്‍ ഇത്രയും തുക ആവശ്യമായി വരും. ഒരു മാസം 20 ലക്ഷം രൂപ നല്‍കേണ്ടി വരുമെന്നും കര്‍ണാടക അറിയിച്ചു.
ഏപ്രില്‍ 17ന് കോടതി അനുകൂല വിധി നല്‍കിയിട്ടും നടപടിക്രമങ്ങളുടെ പേരില്‍ കര്‍ണാടക പൊലീസ് ഒരാഴ്ച വൈകിപ്പിച്ചു. മുമ്ബ് നാലുതവണ കേരളത്തില്‍ പോയപ്പോഴും ഇല്ലാത്ത കടുത്ത നിബന്ധനകളാണ് ഇത്തവണ മഅ്ദനിക്ക് മുന്നില്‍ കര്‍ണാടക വെച്ചത്