Type Here to Get Search Results !

നടൻ ആശിഷ് വിദ്യാർഥി വിവാഹിതനായി



പ്രശസ്ത തെന്നിന്ത്യൻ താരം ആശിഷ് വിദ്യാർഥി വിവാഹിതനായി. അസം സ്വദേശിയായ റുപാലി ബറുവയാണ് വധു. കൊൽക്കത്ത ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ലളിതമായ പരമ്പരാ​ഗത വസ്ത്രങ്ങൾ അണിഞ്ഞുള്ള ഇരുവരുടെയും വിവാഹചിത്രങ്ങൾ സാമൂഹികമാധ്യമത്തിൽ നിറയുന്നുണ്ട്. 

ജീവിതത്തിന്റെ ഈ ഘട്ടത്തിൽ റുപാലിയെ വിവാഹം കഴിക്കുന്നു എന്നതിൽ പറഞ്ഞറിയിക്കാനാവാത്ത വികാരമാണുള്ളത് എന്ന് ആശിഷ് വിദ്യാർഥി പറഞ്ഞു. ഫാഷൻ സംരംഭകയായ റുപാലിയെ കണ്ടുമുട്ടിയതിനെക്കുറിച്ചും ആശിഷ് വിദ്യാർഥി പങ്കുവെക്കുകയുണ്ടായി. 

അതൊരു നീണ്ട കഥയാണ്. മറ്റൊരിക്കൽ പങ്കുവെക്കാം. ഞങ്ങൾ കുറച്ചുകാലം മുമ്പ് കണ്ടുമുട്ടി, അത് മുന്നോട്ടു കൊണ്ടുപോകാമെന്ന് തീരുമാനിച്ചു. രണ്ടുപേർക്കും കുടുംബാം​ഗങ്ങൾ പങ്കെടുക്കുന്ന ചെറിയൊരു ചടങ്ങായി വിവാഹം നടത്താനായിരുന്നു താൽപര്യം- ഇടൈംസിന് നൽകിയ പ്രതികരണത്തിലാണ് ആശിഷ് വിദ്യാർഥി ഇക്കാര്യം പറഞ്ഞത്. 

ഹിന്ദി, തെലു​ഗു, കന്നട, മലയാളം, ഇം​ഗ്ലീഷ്, മറാത്തി തുടങ്ങി നിരവധി ഭാഷകളിൽ വ്യത്യസ്തമായ ചിത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള താരമാണ് ആശിഷ് വിദ്യാർഥി. താരത്തിന്റെ രണ്ടാം വിവാഹമാണിത്. 

Top Post Ad

Below Post Ad