പറവൂർ: സിനിമ-സീരിയൽ നടൻ ചേന്ദമംഗലം പറപ്പൂവീട്ടിൽ സി.പി.പ്രതാപൻ (70) എളമക്കര പുതുക്കലവട്ടം പ്രശാന്തിയിൽ അന്തരിച്ചു. ഇന്ത്യാ ടുഡേ എറണാകുളം മാർക്കറ്റിങ് റീജണൽ ഹെഡ്, ജീവൻ ടി.വി എറണാകുളം ജനറൽ മാനേജർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. കലാകൗമുദി, ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
1995-2000 കാലത്ത് ദൂരദർശനിലും മറ്റും വന്നിരുന്ന സീരിയലുകളിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്വർണ കിരീടം, മാന്ത്രികക്കുതിര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, തച്ചിലേടത്ത് ചുണ്ടൻ, ലയൺ, അച്ഛനുറങ്ങാത്ത വീട് തുടങ്ങിയ സിനിമകളിലും ശ്രദ്ധേയവേഷം ചെയ്തിട്ടുണ്ട്. സ്ത്രീ, മാനസപുത്രി എന്നീ സീരിയലുകളിലും വേഷമിട്ടു.
ഭാര്യ: ചേന്ദമംഗലം പുല്ലാരപ്പിള്ളിൽ വീട്ടിൽ കെ.പി. പ്രസന്ന (റിട്ട. അധ്യാപിക, ഭവൻസ്‍ എളമക്കര). മകൻ: അഡ്വ. പ്രശാന്ത് (എച്ച്.ഡി.എഫ്.സി). മരുമകൾ: ജയ.