ഇന്നലെ പുലര്‍ച്ചെ മുതല്‍ അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിക്കുന്നില്ലയിരുന്നു.
ആ സമയം ആന ചോലവനത്തിലായിരിക്കാം എന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍.
ഇന്ന് രാവിലെ മുതൽ 10 സ്ഥലങ്ങളിൽ നിന്നുള്ള സിഗ്നൽ ലഭിച്ചു.
അരിക്കൊമ്പൻ കാട്ടിലൂടെ സഞ്ചരിക്കുകയാണ് എന്നാണിതിന്റെ സൂചന
ഇടതൂര്‍ന്ന മരങ്ങളുള്ള വനത്തിനുള്ളിലായാല്‍ ചില സമയത്ത് സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അരിക്കൊമ്പനെ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ വിട്ട ശേഷം ഓരോ മണിക്കൂര്‍ ഇടവിട്ട് സാറ്റലൈറ്റ് കോളറില്‍ നിന്നു സിഗ്‌നല്‍ ലഭിച്ചിരുന്നു.
ഇന്നലെ പുലര്‍ച്ചെ നാലിന് ശേഷമാണ് സിഗ്‌നല്‍ നഷ്ടപ്പെട്ടത്.
വനം വകുപ്പ് വാച്ചര്‍മാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്ബന്‍ എവിടെയെന്ന് അവര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇന്ന് വീണ്ടും സിഗ്നൽ ലഭ്യമായതോടെ നിരീക്ഷണം തുടരാനാകുന്നുണ്ട്