Type Here to Get Search Results !

ഒൻപത് സിംകാർഡു കൾ വേണ്ട; ഇനി ഒരാൾക്ക് നാലെണ്ണം മാത്രം



ന്യൂഡൽഹി: ഒരു തിരിച്ചറിയൽ രേഖയിൽ നൽകുന്ന സിം കാർഡുകളുടെ എണ്ണം പരമാവധി നാല് ആക്കി കുറയ്ക്കാൻ കേന്ദ്രം. നിലവിൽ ഒരു വ്യക്തിക്ക് ഒൻപത്സിംകാർഡുകൾ വരെ സ്വന്തം പേരിൽ കൈവശം വയ്ക്കാം. വ്യാജസിംഉപയോഗിച്ചുള്ളതട്ടിപ്പുകൾതടയുന്നതിന്റെ ഭാഗമായാണ് പുതിയചട്ടംകൊണ്ടുവരുന്നത്. 


ജമ്മു കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നിലവിൽ ഒരു വ്യക്തിക്കു കൈവശം വയ്ക്കാവുന്ന സിം കാർഡുകളുടെ എണ്ണം പരമാവധി 6 ആണ്. മറ്റ് സംസ്ഥാനങ്ങളിൽ ഒൻപതും.അധികമായുള്ള കാർഡുകൾ സറണ്ടർ ചെയ്യണമെന്ന് 2020 മുതൽ കേന്ദ്രം ആവശ്യപ്പെടുന്നുണ്ട്. 


2021 സെപ്റ്റംബറിലെ ടെലികോം പരിഷ്‌കാരങ്ങളിൽ സിം കാർഡ് നൽകുന്നതിന് ആധാർഅടിസ്ഥാനമാക്കിയുള്ളഇ-കെവൈസി പ്രക്രിയ സർക്കാർ അവതരിപ്പിച്ചിരുന്നു. നിലവിൽ ഭൂരിഭാ​ഗം സിം കാർഡുകളുംനൽകുന്നതിന് രേഖകളുടെ ഡിജിറ്റൽ പതിപ്പ് പരിശോധിച്ചുറപ്പിക്കുന്നുണ്ട്. എന്നാൽ സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ഇത് 100 ശതമാനാമാക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. കെവൈസിവെരിഫിക്കേഷൻ നടത്താതെ സിംനൽകുന്നവർക്കെതിരെ ക്രിമിനൽ നടപടിക്കു പുറമേ 2 ലക്ഷംരൂപപിഴചുമത്തുന്നതുംപരിഗണനയിലുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad