പഞ്ചാബിലെ സർക്കാർ ഓഫീസുകളിൽ പുതിയ സമയക്രമം നിലവിൽ വന്നു. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് ഓഫീസുകളുടെ പുതിയ പ്രവർത്തനസമയം. പകൽസമയത്തെ വൈദ്യുതിവിനിയോഗം കുറയ്ക്കാനാണ് പുതിയ സമയക്രമം ഏർപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു.
രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെയായിരുന്നു പഴയ പ്രവർത്തനസമയം. ജൂലായ് 15 വരെയാണ് പുതിയ സമയമാറ്റം. രണ്ടരമാസംകൊണ്ട് ഖജനാവിൽ 40 മുതൽ 42 കോടിയുടെ ലാഭമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
സംസ്ഥാനം നേരിടുന്ന വൈദ്യുതിപ്രതിസന്ധിയെ അഭിമുഖീകരിക്കുക എന്നതും സർക്കാർലക്ഷ്യമാണ്. സ്കൂൾ പ്രവർത്തനസമയവും ഇതിനനുസരിച്ച് മാറ്റിയിട്ടുണ്ട്.