ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന ആറ് എക്സിറ്റ് പോൾ ഫലങ്ങളിലും നാല് ഫലങ്ങളും മുൻതൂക്കം പ്രവചിക്കുന്നത് കോൺഗ്രസിന്. രണ്ട് സർവേകൾ ബിജെപിക്കാണ് മുൻതൂക്കം പറയുന്നത്. ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഭൂരിപക്ഷം സർവേകളും. അതായത് അടുത്ത കർണാടക സർക്കാരിൽ ജെഡിഎസ് നിലപാട് നിർണായകമാകും എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ എബിപി സി വോട്ടർ ബിജെപി 83 - 95 കോൺഗ്രസ് 100 - 112 ജെഡിഎസ് 21 - 29 മറ്റുള്ളവർ രണ്ട് മുതൽ ആറ് വരെ ന്യൂസ് നേഷൻ - സി.ജി.എസ് ബിജെപി 114 കോൺഗ്രസ് 86 ജെഡിഎസ് 21 മറ്റുള്ളവർ മൂന്ന് റിപ്പബ്ലിക് ടിവി - പി മാർക്ക് ബിജെപി 85 - 100 കോൺഗ്രസ് 94 - 108 ജെഡിഎസ് 24 - 32 മറ്റുള്ളവർ രണ്ട് മുതൽ ആറ് വരെ സുവർണ ന്യൂസ് - ജൻ കീ ബാത്ത് ബിജെപി 94 - 117 കോൺഗ്രസ് 91 - 106 ജെഡിഎസ് 14 - 24 മറ്റുള്ളവർ പൂജ്യം മുതൽ രണ്ട് വരെ ടിവി 9 - ഭാരത് വർഷ് ബിജെപി 88 - 98 കോൺഗ്രസ് 99 -109 ജെഡിഎസ് 21 - 26 മറ്റുള്ളവർ നാല് വരെ സീ ന്യൂസ് - മെട്രിക്സ് ബിജെപി 79 - 94 കോൺഗ്രസ് 103 - 118 ജെഡിഎസ് 25 - 33 മറ്റുള്ളവർ രണ്ട് മുതൽ അഞ്ച് വരെ
കർണാടക എക്സിറ്റ് പോൾ: ആറിൽ നാലിലും കോൺഗ്രസിന് മുൻതൂക്കം; ജെഡിഎസ് നിലപാട് നിർണായകമാവും?
May 10, 2023
0
Tags