ആരോഗ്യം: അമിതമായ കലോറി അടങ്ങിയ ജങ്ക് ഫുഡിൽ കുട്ടികൾക്ക് ആവശ്യമായ യാതൊരു പോഷകങ്ങളും അടങ്ങിയിട്ടില്ല. മാത്രമല്ല, അമിതമായ കൊഴുപ്പ്, ഉപ്പ്, മധുരം എന്നിവ അടങ്ങിയിട്ടുള്ളതിനാൽ പല രോഗങ്ങൾക്ക് ഇടയാക്കുന്നവയുമാണ് ജങ്ക് ഫുഡുകൾ. കുട്ടികളിൽ അമിതവണ്ണം, പ്രമേഹം എന്നിവയ്ക്ക് പുറമേ രക്തസമ്മർദ്ദത്തിനും ഹൃദ്രോഗത്തിനും ജങ്ക് ഫുഡ് കാരണമാകുന്നു.
റെഡി ടു ഈറ്ര് വിഭവങ്ങൾ, പീറ്റ്‌സ, ബർഗർ, പഫ്‌സ് , മീറ്റ് റോൾ, ഐസ്‌ക്രീം, മിഠായികൾ, നൂഡിൽസ്, പാക്കറ്റ് സൂപ്പ്, ബ്രഡ്, ഫ്രഞ്ച് ഫ്രൈസ്, കൃത്രിമ പാനീയങ്ങൾ എന്നിവയെല്ലാം ജങ്ക് ഫുഡിന്റെ ഗണത്തിൽപ്പെടുന്നു.