ഊട്ടി പുഷ്പമേള ഈ മാസം 19ന് തുടങ്ങും. ഊട്ടി പുഷ്പമേളയോട് അനുബന്ധിച്ചുള്ള വസന്തോത്സവം കഴിഞ്ഞ ദിവസം പച്ചക്കറി പ്രദർശനത്തോടെ കോത്തഗിരി നെഹ്റു പാർക്കിൽ ആരംഭിച്ചു. 12 മുതൽ 14 വരെ ഗൂഡല്ലൂരിൽ സുഗന്ധ വ്യഞ്ജന പ്രദർശനം. 13 മുതൽ 15 വരെ ഊട്ടി റോസ് ഗാർഡനിൽ പനിനീർ പുഷ്പ പ്രദർശനം. ഉദ്യാനത്തിൽ 4,200 ഇനങ്ങളിൽ 32,000 റോസാചെടികളിൽ ലക്ഷക്കണക്കിനു പൂക്കളാണ് വിരിയുക. 19 മുതൽ 5 ദിവസമാണ് വിഖ്യാതമായ ഊട്ടി പുഷ്പമേള സസ്യോദ്യാനത്തിൽ നടക്കുക. 125 ാമത് പുഷ്പമേളയിൽ 32,000 ചെടിച്ചട്ടികളിൽ പൂക്കൾ വിരിയും.
...