Type Here to Get Search Results !

ആത്മഹത്യചെയ്യാൻ മരത്തിൽ തൂങ്ങിയ യുവാവിനെ പൊലീസ് രക്ഷിച്ചു



ചെ​ങ്ങ​ന്നൂ​ർ: ഭാ​ര്യ​യോ​ടു വ​ഴ​ക്കി​ട്ട് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ മ​ര​ത്തി​ൽ തൂ​ങ്ങി​യ യു​വാ​വി​നെ പൊ​ലീ​സ് ര​ക്ഷി​ച്ചു. ചെ​ന്നി​ത്ത​ല -തൃ​പ്പെ​രു​ന്തു​റ ഇ​ര​മ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് മാ​ന്നാ​ർ പൊ​ലീ​സി​ന്റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ൽ ര​ക്ഷി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി യു​വാ​വു വീ​ട്ടി​ൽ​വ​ഴ​ക്കു​ണ്ടാ​ക്കു​ന്നു​വെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ, യു​വാ​വി​നെ ക​ണ്ടി​ല്ല. പൊ​ലീ​സ് തി​രി​കെ മ​ട​ങ്ങാ​നി​രി​ക്കെ ജീ​പ്പ് വെ​ളി​ച്ച​ത്തി​ലാ​ണ് യു​വാ​വ് തൂ​ങ്ങി​നി​ൽ​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ ക​യ​ർ മു​റി​ച്ച് യു​വാ​വി​നെ താ​ഴെ ഇ​റ​ക്കി പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. എ​സ്.​ഐ​മാ​രാ​യ ബി​ജു​ക്കു​ട്ട​ൻ, സാം​സ​ൺ, സി​.പി.ഒ സു​നി​ൽ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad