Type Here to Get Search Results !

യാത്രക്കാർ ശ്രദ്ധിക്കുക; ട്രെയിൻ സമയങ്ങളിൽ മാറ്റം



കേരളത്തിലോടുന്ന ചില ട്രെയിനുകൾ റദ്ദാക്കുകയോ, ഭാ​ഗികമായോ റദ്ദാക്കുകയോ, സമയത്തിൽ മാറ്റം വരുത്തുകയോ, വഴിതിരിച്ചു വിടുകയോ ചെയ്യുമെന്ന് റെയിൽവേ. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് മാറ്റമെന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.


*ഇന്നും 15നും വൈകി പുറപ്പെടുന്ന ട്രെയിനുകൾ:*


തിരുവനന്തപുരം– വെരാവൽ വീ‌ക്‌ലി എക്സ്പ്രസ് (16344) വൈകീട്ട് 3.45നു പകരം രാത്രി 7.4ന്,


കൊച്ചുവേളി– മൈസൂരു എക്സ്പ്രസ് (16316) വൈകീട്ട് 4.45നു പകരം രാത്രി 8ന്,


തിരുവനന്തപുരം– ഷാലിമാർ ബൈ വീ‌ക്‌‌ലി സൂപ്പർ ഫാസ്റ്റ് (22641) വൈകിട്ട് 4.55നു പകരം രാത്രി 10.15ന്,


എറണാകുളം – കാരയ്ക്കൽ എക്സ്പ്രസ് (16188) രാത്രി 10.30നു പകരം രാത്രി 11.50ന്,


കൊച്ചുവേളി–യശ്വന്ത്പുര ബൈ വീക്‌ലി എക്സ്പ്രസ് (12258) വൈകീട്ട് 5നു പകരം രാത്രി 8.10ന്,


തിരുവനന്തപുരം – ചെന്നൈ സൂപ്പർ ഫാസ്റ്റ് (12696) വൈകീട്ട് 5.15നു പകരം 6.45ന്.


ഇന്നും 15നും ഉള്ള എറണാകുളം– ഗുരുവായൂർ എക്സ്പ്രസ് (06448) പൂർണമായി റദ്ദാക്കി.


കൊല്ലം–എറണാകുളം മെമു (06442) 31 വരെ 11 ദിവസം ഭാഗികമായി റദ്ദാക്കി. 10, 12, 14,17,19, 21, 22, 24, 26 ,28, 29, 31 എന്നീ തീയതികളിലാണു മെമു ഭാഗികമായി റദ്ദാക്കിയത്.


എറണാകുളം– കൊല്ലം മെമു (06441) മെയ് 30ന് കായംകുളം വരെ മാത്രമാകും സർവീസ്.


 *ഇന്നും 15നും ഭാഗികമായി യാത്ര ചെയ്യുന്ന ട്രെയിനുകൾ:*


 നിലമ്പൂർ റോഡ്– കോട്ടയം (16325) അങ്കമാലി വരെ, കണ്ണൂർ – എറണാകുളം എക്സ്പ്രസ് (16306) തൃശൂർ വരെ,


തിരുവനന്തപുരം– ഗുരുവായൂർ ഇന്റർസിറ്റി (16342) എറണാകുളം വരെ, പുനലൂർ – ഗുരുവായൂർ എക്സ്പ്രസ് (16327) കോട്ടയം വരെ.


ഇന്നത്തെ ചെന്നൈ– ഗുരുവായൂർ (16127) കോട്ടയം വഴിയാക്കി. ആലപ്പുഴ ഒഴിവാക്കിയതിനാൽ പകരം കോട്ടയത്തു സ്റ്റോപ്പ് അനുവദിച്ചു.

Top Post Ad

Below Post Ad