Type Here to Get Search Results !

മേയ് 11 മുതൽ 17 വരെ പാലക്കാട് - കോയമ്പത്തൂർ ലൈനിൽ ട്രെയിൻ നിയന്ത്രണം



▪️പാലക്കാട്: മധുക്കരെ സെക്ഷനിൽ ലൈൻ - പവർ ബ്ലോക്ക് എൻജിനീയറിങ് പണികൾ നടക്കുന്നതിനാൽ മേയ് 11 മുതൽ 17 വരെ പാലക്കാട് - കോയമ്പത്തൂർ ലൈനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകീട്ട് ആറിന് കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന കോയമ്പത്തൂർ - പാലക്കാട് ടൗൺ മെമു (06807) 11 മുതൽ 17 വരെ പൂർണമായി റദ്ദ് ചെയ്തു. ഷൊർണൂരിൽനിന്ന് രാവിലെ 8.20ന് പുറപ്പെടുന്ന ഷൊർണൂർ - കോയമ്പത്തൂർ (06458) എക്സ്പ്രസ് 11 മുതൽ 17 വരെ പാലക്കാട്ട് യാത്ര അവസാനിപ്പിക്കും. ഈ ട്രെയിൻ വൈകീട്ട് 5.55ന് പാലക്കാട് നിന്നാ‍യിരിക്കും ഷൊർണൂരിലേക്ക് യാത്ര തിരിക്കുക.


രാവിലെ ഒമ്പതിന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന മംഗളൂരു സെൻട്രൽ - കോയമ്പത്തൂർ എക്സ്പ്രസും(16324) പാലക്കാട്ട് യാത്ര അവസാനിപ്പിക്കും. പാലക്കാട് ടൗൺ - ഈറോഡ് മെമു (06818/ 06819) ഈറോഡ് മുതൽ കോയമ്പത്തൂർ വരെയേ ഉണ്ടാവൂ. കോയമ്പത്തൂരിൽ നിന്നാണ് ഈറോഡിലേക്ക് യാത്ര ആരംഭിക്കുക.


തിരുച്ചിറപ്പള്ളി - പാലക്കാട് ടൗൺ (16843) പോത്തനൂർ മുതൽ പാലക്കാട് വരെയുള്ള യാത്ര റദ്ദ് ചെയ്തു. തിരുവനന്തപുരം - സെക്കന്തരാബാദ് ശബരി എക്സ്പ്രസ് (17229) 3.20 മണിക്കൂർ വൈകി 10.05നാണ് തിരുവനന്തപുരത്ത് നിന്ന് 11, 12, 13, 14, 16 തീയതികളിൽ ‍യാത്ര ആരംഭിക്കുക. കോയമ്പത്തൂർ - ജബൽപൂർ എക്സ്പ്രസും (02197) 15, 16 തീയതികളിൽ 2.05 മണിക്കൂർ വൈകി മാത്രമേ കോയമ്പത്തൂരിൽനിന്ന് പുറപ്പെടൂ


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad