Type Here to Get Search Results !

അരിക്കൊമ്പന്‍കാണാമറയത്ത്?; സംഘം ട്രാക്ക്ചെയ്തത്ചക്കക്കൊമ്പനെ; ദൗത്യം പ്രതിസന്ധിയിൽ



ഇടുക്കി:അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നീളുന്നു. അരിക്കൊമ്പനെ കണ്ടെത്താനായിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. രാവിലെ കാട്ടാനക്കൂട്ടത്തോടൊപ്പം കണ്ടത് ചക്കക്കൊമ്പനെയാണ്. ഇത്അരിക്കൊമ്പനാണെന്ന്തെറ്റിദ്ധരിച്ചതാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർപറയുന്നത്. അരിക്കൊമ്പനെ കണ്ടെത്താനായി ദൗത്യസംഘം തിരച്ചിൽ തുടരുകയാണെന്നും അധികൃതർ സൂചിപ്പിച്ചു. 


രാവിലെ 6.30 ഓടെ ദൗത്യസംഘം ട്രാക്ക് ചെയ്തത് ചക്കക്കൊമ്പനെയാണെന്ന് ആർ‌ആർടി സംഘം സ്ഥിരീകരിച്ചു. മുറിവാലനെയും മൊട്ടവാലനെയും കണ്ടെത്തിയെങ്കിലും അരിക്കൊമ്പനെ കണ്ടെത്താനായില്ല. അരിക്കൊമ്പൻ ഉൾക്കാട്ടിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെവിലയിരുത്തൽ. ആർആർടി സംഘം കാട്ടിൽഅരിക്കൊമ്പനായുള്ളതിരച്ചിൽതുടരുകയാണ്. 


അരിക്കൊമ്പനെ മയക്കുവെടി വെക്കാൻ വിദ​ഗ്ധരെയും കുങ്കിയാനകളെയും പ്രദേശത്തെത്തിച്ചിരുന്നു. ഉൾക്കാട്ടിൽ അരിക്കൊമ്പനെ കണ്ടെത്തിയാൽ മയക്കുവെടി വെക്കുക ദുഷ്കരമാണ്. മയക്കു വെടിയേറ്റാൽഅരിക്കൊമ്പൻ എങ്ങോട്ടു പോകുമെന്നത് ദൗത്യത്തിൽനിർണായകമാണ്. വാഹനം എത്താത്തപ്രദേശത്താണെങ്കിൽ ദൗത്യം വീണ്ടുംദുഷ്കരമാകുമെന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സൂചിപ്പിച്ചു. 


അരിക്കൊമ്പനെ ഇന്ന് തന്നെപിടികൂടാനാകുമെന്നാണ്പ്രതീക്ഷിക്കുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കാലാവസ്ഥഅനുകൂലമാണ്. അരിക്കൊമ്പനെ ഒറ്റയ്ക്ക് കിട്ടുക എന്നത് ശ്രമകരമായദൗത്യമാണ്. അരിക്കൊമ്പനെ മാറ്റുന്നസ്ഥലംവെളിപ്പെടുത്താനാകില്ല. സ്ഥലം സംബന്ധിച്ച് മുദ്രവച്ച കവറില്‍ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 


അരിക്കൊമ്പനെ പിടിക്കാനായി പുലര്‍ച്ചെ നാലേ മുക്കാലോടെയാണ് ദൗത്യസംഘം കാടുകയറിയത്. വനംവകുപ്പിന്റെ വെറ്റിനറി സർജൻ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ നൂറ്റമ്പതോളം പേരാണ് ദൗത്യസംഘത്തിലുള്ളത്. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ നാലര മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad