Type Here to Get Search Results !

എ.ഐ കാമറയിൽ കുടുങ്ങുന്നവര്‍ക്കുള്ള മുന്നറിയിപ്പ് സന്ദേശം ആര് അയക്കും? എം.വി.ഡിയും കെൽട്രോണും തമ്മിൽ തർക്കം



▪️പരിവാഹൻ സൈറ്റ് വഴി ഫോണിലേക്ക് 

തിരുവനന്തപുരം: എ.ഐ കാമറയിൽ ഈ ഒരു മാസം കുടുങ്ങുന്ന നിയമലംഘർക്ക് മുന്നറിയിപ്പ് സന്ദേശം അയക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടങ്ങിയില്ല. തപാൽ മാർഗം അയക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും ഇതിന്റെ ചെലവ് ആര് വഹിക്കുമെന്നതിൽ തർക്കം നിലനിൽക്കുകയാണ്.


ഏപ്രിൽ 20ന് എഐ കാമറകൾ മിഴി തുറന്നെങ്കിലും മെയ് 19വരെ പിഴ ചുമത്തില്ലെന്നാണ് സർക്കാർ അറിയിപ്പ്. ജനങ്ങൾക്ക് ബോധവത്കരണം നൽകുന്നതിനാണ് ഇളവ് നൽകിയത്. എന്നാൽ ഈ കാലയളവിൽ കാമറയിൽ കുടുങ്ങുന്ന നിയമലംഘകർക്ക് മുന്നറിയിപ്പ് സന്ദേശം നൽകണമെന്ന് തീരുമാനിച്ചു. പരിവാഹൻ സൈറ്റ് വഴി ഫോണിലേക്ക് സന്ദേശമയച്ചാൽ അതിന് പിഴ ഒടുക്കേണ്ടവരും. തുടർന്നാണ് 'വാണിങ് മെസേജ്' തപാൽമാർഗം അയക്കാൻ ആലോചിച്ചത്. പിഴ ഈടാക്കാത്ത സമയത്ത് സന്ദേശം തപാൽ മാർഗം അയക്കുന്നതിൻറെ ചെലവ് വഹിക്കാനാകില്ലെന്ന് കരാറെടുത്ത കെൽട്രോൺ മോട്ടോർ വാഹന വകുപ്പിനെ അറയിച്ചതാണ് പ്രശ്‌നത്തിന് കാരണം. ഇതോടെ ഗതാഗത മന്ത്രി ഇടപെട്ടു.


എഐ കാമറ പ്രവർത്തനം തുടങ്ങിയ ശേഷം വാഹന നിയമ ലംഘനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായതായാണ് ഗതാഗത വകുപ്പ് കണക്ക്. എങ്കിലും പ്രതിദിനം അൻപതിനായിരത്തിന് മുകളിൽ നിയമലംഘനങ്ങൾ ഇപ്പോഴുമുണ്ട്. ഇവക്കെല്ലാം തപാൽ മാർഗം പിഴ സന്ദേശമയക്കുന്നതിന് ഏകദേശം 3 ലക്ഷം രൂപയെങ്കിലും ദിവസം ചെലവാകും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad