ദില്ലി: സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി കെഎസ്‌ആര്‍ടിസി സുപ്രീംകോടതിയില്‍.
ഹൈക്കോടതി ഉത്തരവ് കോര്‍പ്പറേഷന് വലിയ തിരിച്ചടിയുണ്ടാക്കുന്നുവെന്നാണ് കെഎസ്‌ആര്‍ടിസി ഹര്‍ജിയില്‍ പറയുന്നത്.
ഡിവിഷന്‍ ബെഞ്ച് ഉത്തരവ് കോര്‍പ്പറേഷന്‍റെ അവകാശം ഇല്ലാതെയാക്കുന്നു. സ്വകാര്യ ബസുകള്‍ നിയമം ലംഘിച്ചതോടെയാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായത്. ഹൈക്കോടതി ഉത്തരവ് കോര്‍പ്പറേഷന് സൃഷ്ടിക്കുന്നത് വലിയ തിരിച്ചടിയാണെന്നും കെഎസ്‌ആര്‍ടിസി ഹര്‍ജിയില്‍ പറയുന്നു. മുന്‍ക്കാല ഉത്തരവുകള്‍ ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും ദീര്‍ഘദൂര സര്‍വീസ് നടത്താനുള്ള അവകാശം കെഎസ്‌ആര്‍ടിസിക്ക് ആണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കോര്‍പ്പറേഷനായി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ദീപക് പ്രകാശാണ് ഹര്‍ജി സമര്‍പ്പിച്ചത്.