Type Here to Get Search Results !

എ ഐ ക്യാമറ പ്രവര്‍ത്തനത്തിലും തുടര്‍ നടപടിയിലും ആശയക്കുഴപ്പം,ബോധവത്കരണകാലത്ത് നോട്ടീസ് അയക്കുന്നതിലും അവ്യക്തത



തിരുവനന്തപുരം:കൊട്ടിഘോഷിച്ച്‌ ഉദ്ഘാടനം നടന്നെങ്കിലും എഐ ക്യാമറ പ്രവര്‍ത്തനത്തിലും തുടര്‍ നടപടിളിലും സര്‍വ്വത്ര ആശയക്കുഴപ്പം.


ഒരുമാസത്തെ ബോധവത്കരണ കാലാവധിയില്‍ നിയമ ലംഘകര്‍ക്ക് നോട്ടീസ് അയക്കണോ എന്ന കാര്യത്തില്‍ പോലും മോട്ടോര്‍ വാഹന വകുപ്പിന് വ്യക്തതയില്ല. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകളും സജ്ജമായിട്ടില്ല.ഒദ്യോഗിക ഉദ്ഘാടനത്തിന് പിന്നാലെ പിഴ ഈടാക്കി തുടങ്ങുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. ബോധവത്കരണത്തിനുള്ള സമയമെന്ന പേരില്‍ ഒരുമാസം നീട്ടി. മെയ് 19 വരെ വാണിംഗ് നോട്ടീസ് നല്‍കുമെന്ന് ഇന്നലെ മന്ത്രി പറഞ്ഞെങ്കിലും അത് അയക്കണോ വേണ്ടയോ എന്ന് ഇത് വരെ മോട്ടോര്‍ വാഹന വകുപ്പില്‍ ധാരണയില്ല.


പ്രതിദിനം ലക്ഷക്കണക്കിന് പേര്‍ക്ക് നോട്ടീസയക്കുമ്ബോഴുണ്ടാകുന്ന സാമ്ബത്തിക ബാധ്യത ഒരു വശത്ത്. ഒരു നിയമലംഘംനം ക്യാമറയില്‍പ്പെട്ടാന്‍ വാഹന ഉടമയുടെ മൊബൈലിലേക്ക് സന്ദേശമെത്തുകയും തുടര്‍ന്ന് നോട്ടീസ് തപാലില്‍ വീട്ടിലെത്തിക്കാനുമായിരുന്നു പദ്ധതി. കേന്ദ്രസര്‍ക്കാരിന്‍റെ പരിവാഹന്‍ സോഫ്റ്റുവയറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ എസ്‌എംഎസ് അയച്ചാല്‍ പിഴ ചുമത്തേണ്ടിവരും. അതുകൊണ്ടുതന്നെ എന്തു വേണമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വ്യാഴാഴ്ച മാത്രം 3,97488 നിയനമലംഘനങ്ങളാണ് ക്യാമറയില്‍പ്പെട്ടത്. ഈ കണക്ക് അനുസരിച്ച്‌ ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ വഴി നോട്ടീസ് അയക്കണമെങ്കില്‍ ഭാരിച്ച ചെലവുണ്ട്. പിഴ വഴി വരുമാനവും ഇല്ല.


ഫോണില്‍ ബോധവത്കരണവും പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞതോടെ മറ്റെന്ത് വഴിയെന്ന തിരക്കിട്ട ആലോചനയിലാണ് മോട്ടോര്‍ വാഹന വകുപ്പ്. പലയിടത്തും കണ്‍ട്രോള്‍ റൂം പൂര്‍ണ സജ്ജമായിട്ടില്ല. പരിശീലനം പൂര്‍ത്തിയാക്കിയവരെ തിങ്കളാഴ്ചയോടെ എല്ലാ ഓഫീസിലേക്കും നിയോഗിക്കുമെന്ന് കെല്‍ട്രോള്‍ അറിയിച്ചിട്ടുണ്ട്. അവധി കഴിഞ്ഞ് തിങ്കളാഴ്ച കണ്‍ട്രോള്‍ റൂം തുറക്കുമ്ബോള്‍ മൂന്നു ദിവസത്തെ നിയമലംഘനങ്ങളുടെ നോട്ടീസാണ് ജീവനക്കാരുടെ മുന്നിലെത്തുന്നത്. ഓരോ നോട്ടീസും പരിശോധിക്കുന്നതും വലിയ വെല്ലുവിളിയാണ്. ബോധവത്കരണത്തിന് വേണ്ടി മാത്രം പുതിയ സോഫ്ടെവെയര്‍ അടക്കമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad