കൊച്ചി: പെരുമ്ബാവൂര്‍ ഓടക്കാലിയിലെ പ്ലൈവുഡ് ഫാക്ടറിയിലെ പുകയുന്ന മാലിന്യക്കുഴിയില്‍ വീണ് കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കിട്ടി.
കൊല്‍ക്കത്ത സ്വദേശി നസീര്‍ ഹുസൈന്‍ (22) ആണ് മരിച്ചത്. ഒരു ദിവസത്തെ തിരിച്ചിലിനൊടുവിലാണ് മൃതദേഹാവശിഷ്ടം ലഭിച്ചത്.
പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയാണ്. ഓടയ്ക്കാലി കമ്ബനിപ്പടിയിലെ യൂണിവേഴ്‌സല്‍ പ്ലൈവുഡ്‌സ് എന്ന സ്ഥാപനത്തില്‍ വ്യാഴാഴ്ച രാവിലെ ഏഴിനാണ് സംഭവം.
ഫാക്ടറിക്ക് പിന്നില്‍ അമ്ബതടിയോളം താഴ്ചയുള്ള ഭാഗത്ത് പ്ലൈവുഡ് മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യത്തില്‍ നിന്ന് പുക ഉയരുന്നതു കണ്ട് വെള്ളം ഒഴിക്കാനായി ശ്രമിക്കുമ്ബോഴാണ് തൊഴിലാളി മാലിന്യത്തില്‍ പൂണ്ടുപോയത്.