Type Here to Get Search Results !

ഓടുന്ന ടൂറിസ്റ്റ് ബസിന് മുകളിൽ കയറി റീൽസ്; ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി എംവിഡി



ഓടുന്ന ടൂറിസ്റ്റ് ബസിന് മുകളിൽ കയറി റീൽസ് ചെയ്ത സംഭവത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. താമരശ്ശേരിയിലാണ് സംഭവം. ബസിന്റെ ഫിറ്റ്നസ് മോട്ടോ‍ര്‍ വാഹന വകുപ്പ് റദ്ദാക്കി


ഡ്രൈവര്‍ക്കെതിരെയും മോട്ടോർ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനെ തുടർന്നാണ് നടപടി. പതിനൊന്നോളം വിദ്യാര്‍ത്ഥികള്‍ ചേർന്നാണ് റീൽസ് ഷൂട്ട് ചെയ്തത്. അമാന സിണ്ടിക്കേറ്റ് എന്ന ടൂറിസ്റ്റ് ബസിന് മുകളിൽ കയറിയായിരുന്നു സംഭവം


ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് സംഭവത്തിൽ മോട്ടോര്‍ വാഹന വകുപ്പ് ഇടപെടുകയും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകുകയും ചെയ്തു. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ബസിന്റെ വേഗപ്പൂട്ട് തകരാറിലാണെന്ന് കണ്ടെത്തുകയും ചെയ്തു

 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad