Type Here to Get Search Results !

നാളെയും മറ്റന്നാളും റേഷൻ കടകൾ അടച്ചിടും; ഈ മാസത്തെ റേ​ഷ​ന്‍ വി​ത​ര​ണം അ​ടു​ത്ത മാ​സം അ​ഞ്ച് വ​രെ നീ​ട്ടി



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍​ക​ട​ക​ള്‍ ര​ണ്ട് ദി​വ​സം അ​ട​ച്ചി​ടും. ഇ ​പോ​സ് മെ​ഷീ​നു​ക​ളി​ലെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​നാ​ണ് വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ റേ​ഷ​ന്‍ ക​ട അ​ട​ച്ചി​ടു​ന്ന​ത്. ഈ ​മാ​സ​ത്തെ റേ​ഷ​ന്‍ വി​ത​ര​ണം അ​ടു​ത്ത മാ​സം അ​ഞ്ച് വ​രെ നീ​ട്ടി


ശ​നി​യാ​ഴ്ച റേ​ഷ​ന്‍ ക​ട​ക​ള്‍ വീ​ണ്ടും തു​റ​ക്കും. അ​ടു​ത്ത ശ​നി, തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലെ റേ​ഷ​ന്‍​വി​ത​ര​ണ​ത്തി​ന് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഉ​ണ്ടാ​കും.


ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ എ​ട്ട് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ മ​ല​പ്പു​റം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​കും റേ​ഷ​ന്‍ വി​ത​ര​ണം. ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴ് വ​രെ എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ര്‍, കോ​ട്ട​യം, കാ​സ​ര്‍​ഗോ​ഡ്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ റേ​ഷ​ന്‍ ന​ല്‍​കും. 


മെ​യ് ആ​റ് മു​ത​ല്‍ അ​ടു​ത്ത മാ​സ​ത്തെ റേ​ഷ​ന്‍ വി​ത​ര​ണം ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും റേ​ഷ​ന്‍ വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രു​ന്നു. 93 ല​ക്ഷം കാ​ര്‍​ഡു​ട​മ​ക​ളി​ല്‍ പ​കു​തി​യി​ല​ധി​കം പേ​ര്‍ മാ​ത്ര​മാ​ണ് ഈ ​മാ​സ​ത്തെ റേ​ഷ​ന്‍ വാ​ങ്ങി​യി​ട്ടു​ള്ള​തെ​ന്നാ​ണ് വി​വ​രം.


സെ​ര്‍​വ​ര്‍ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ ശാ​ശ്വ​ത മാ​ര്‍​ഗം ക​ണ്ടെ​ത്തു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍.​അ​നി​ല്‍ അ​റി​യി​ച്ചു



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad