Type Here to Get Search Results !

ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണം; 10 പൊലീസുകാരുള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു



റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ 10 പൊലീസുകാരുള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഢിലെ ദന്ദേവാഡയിലാണ് സംഭവം. ഛത്തീസ്ഗഢ് പൊലീസിന്റെ പ്രത്യേക സേനയായ ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡില്‍ (ഡിആര്‍ജി) ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ട പൊലീസുകാര്‍.രഹസ്യ വിവരത്തെത്തുടര്‍ന്ന് ആരംഭിച്ച മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുന്ന വഴിയായിരുന്നു ആക്രമണം. ബസ്തറിലെ മാവോയിസ്റ്റുകള്‍ക്കെതിരെ നിരവധി വിജയകരമായ ഓപ്പറേഷനുകളില്‍ ഡിആര്‍ജി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്


ആക്രമണത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി സംസാരിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. സംഭവത്തില്‍ ഭൂപേന്ദ്ര ബാഗേല്‍ അനുശോചനം രേഖപ്പെടുത്തി. സംഭവം നടന്നയിടത്തേക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഘത്തെ അയച്ചിട്ടുണ്ടെന്ന് ഛത്തീസ്ഗഢ് ആഭ്യന്തര മന്ത്രി തംരധ്വാജ് സാഹു അറിയിച്ചു. സ്ഥലത്ത് കനത്ത മഴ തുടരുകയാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad