തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ മെച്ചപ്പെട്ട കാലവർഷം ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൺസൂണിൽ കേരളത്തിൽ ശരാശരിക്കും മുകളിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വടക്കൻ കേരളത്തിൽ മഴ കുറയുമെന്നും പറയുന്നു.
തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രാഥമിക മൺസൂൺ പ്രവചനത്തിൽ പറയുന്നത്.