Type Here to Get Search Results !

വേനല്‍ക്കാലത്ത് തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുൾ



പാലക്കാട് | വേനൽക്കാലത്ത് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ റെയിൽവേ പ്രതിവാര പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും. ട്രെയിൻ നമ്പർ 01049 പുണെ ജങ്‌ഷൻ -എറണാകുളം ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷ്യൽ വൈകിട്ട്‌ 6.45ന്‌ പുണെ ജങ്‌ഷനിൽനിന്ന് പുറപ്പെടും.  


ട്രെയിൻ നമ്പർ 01050 എറണാകുളം ജങ്‌ഷൻ -പുണെ ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷ്യൽ എറണാകുളത്തുനിന്ന് രാത്രി 11.25ന്‌ പുറപ്പെടും. ലോണാവാല, പൻവേൽ, രോഹ, ചിപ്ലൂൺ, രത്‌നഗിരി, കങ്കാവലി, സാവന്ത്‌വാഡി റോഡ്, മഡ്‌ഗാവ് ജങ്ഷൻ, കാർവാർ, കുന്ദാപുര, ഉഡുപ്പി, മംഗലാപുരം ജങ്‌ഷൻ, കാസർകോട്, കണ്ണൂർ, തലശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജങ്‌ഷൻ, തൃശൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ്‌ ഉണ്ടാകും.


Top Post Ad

Below Post Ad