Type Here to Get Search Results !

നിബന്ധനകൾ പാലിക്കാത്ത ഇലക്‌ട്രിക്‌ ഇരുചക്രവാഹനങ്ങൾ വാങ്ങി വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന്‌ മോട്ടോൾ വാഹന വകുപ്പ്‌.



കൊച്ചി > നിബന്ധനകൾ പാലിക്കാത്ത ഇലക്‌ട്രിക്‌ ഇരുചക്രവാഹനങ്ങൾ വാങ്ങി വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന്‌ മോട്ടോൾ വാഹന വകുപ്പ്‌. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് ഇലക്‌ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. എന്നാൽ ഇതിൻ്റെ മറവിൽ രജിസ്ട്രേഷനും, ലൈസൻസും ഒന്നും ആവശ്യമില്ല എന്ന പരസ്യം നൽകി ചില കമ്പനികൾ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങൾ വിപണിയിലിറക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരം വാഹനങ്ങൾ വാങ്ങി വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കുക. ഇത്തരം വാഹനങ്ങൾ വാങ്ങുമ്പോൾ ചുരുങ്ങിയത് താഴെ പറയുന്ന കാര്യങ്ങൾ പരിശോധിച്ചു ഉറപ്പു വരുത്തണമെന്നും മോട്ടോർ വാഹന വകുപ്പ്‌ അറിയിച്ചു.

1. ആ മോഡൽ വാഹനത്തിന് ഏതെങ്കിലും അംഗീകൃത ടെസ്റ്റിങ്ങ് ഏജൻസിയുടെ(ARAI, ICATetc) അപ്രൂവൽ ഉള്ളതാണോ?.

2.വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോർ 250 വാട്സിൽ കുറഞ്ഞ പവർ ഉള്ളതാവണം.

3. ടെസ്റ്റ് ഡ്രൈവ് ചെയ്‌ത് ഒരു സാഹചര്യത്തിലും മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ കുടുതലില്ല എന്നതും ഉറപ്പാക്കണം.( ചിലർ സ്പീഡോമീറ്ററിൽ 25 കിലോമീറ്റർ ലോക്കാണെങ്കിലും കൂടുതൽ വേഗത്തിൽ പോകുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.)

4. കഴിയുമെങ്കിൽ വാഹനത്തിൻ്റെ ഭാരം (ബാറ്ററി ഒഴിവാക്കി) പരിശോധിച്ച് 60 കിലോഗ്രാമിൽ അധികമില്ല എന്നും ഉറപ്പാക്കുക.

നിയമവിധേയമല്ലാത്ത ഇത്തരം വാഹനങ്ങൾക്കെതിരെ റോഡിൽ നടപടി സ്വീകരിച്ചു വരുന്നുണ്ട്. നിലവിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവരും മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

കൂടിയ വേഗതയിൽ മോട്ടോർ സൈക്കിൾ അപകടത്തിന്റെ അതേ ഗുരുതരമായ പരിക്കുകളും മറ്റ് നിയമപ്രശ്നങ്ങൾക്കും നമ്മുടെ കുട്ടികളെ വിട്ടു കൊടുക്കാതിരിക്കാം...

രജിസ്ടേഷൻ ആവശ്യമില്ല എന്ന പരസ്യം കണ്ട് സ്വയം വഞ്ചിതരാകരുതേ ...

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad