തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ ദക്ഷിണ റെയില്‍വേയ്ക്ക് കൈമാറി. 16 കാറുകളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് കൈമാറിയത്.
ചെന്നൈ വില്ലിവാക്കത്ത് നിന്ന്, തിരുവനന്തപുരത്ത് നിന്നുള്ള റെയില്‍വേ അധികൃതര്‍ ട്രെയിന്‍ എറ്റെടുത്തു. ട്രാക്ക് ക്ലിയറന്‍സ് കിട്ടുന്നതിന് അനുസരിച്ച് എഗ്മോര്‍ നാഗര്‍കോവില്‍ വഴി കേരളത്തിലേക്ക് കൊണ്ടുവരും. തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പരീക്ഷണയോട്ടം നടത്തും. ഈ മാസം 22ന് പരീക്ഷണയോട്ടം നടത്താനാണ് സാധ്യത. 25ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും.