അട്ടപ്പാടി: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. പുതൂര്‍ ഇലച്ചിവഴി ആഞ്ചക്കക്കൊമ്പ് സ്വദേശി കന്തസാമി (50) ആണ് കൊല്ലപ്പെട്ടത്. ആഞ്ചക്ക കൊമ്പ് ഊരിലേക്ക് പോകും വഴി കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വനപാലകരെത്തി ആനയെ തുരത്തിയതിന് ശേഷമാണ് കന്തസാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചത
അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; യുവാവ് മരിച്ചു
April 18, 2023
Tags