കൊച്ചി: ലുലു മാളില്‍ പാര്‍ക്കിംഗ് ഫീസ് വാങ്ങുന്നത് നിയമാനുസൃതമെന്ന് കേരളാ ഹൈക്കോടതി. ബോസ്കോ കളമശ്ശേരിയും, പോളി വടക്കനും നലകിയ ഹര്‍ജി തീര്‍പ്പാക്കി.
കെട്ടിട ഉടമയ്ക്ക് പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള അധികാരമുണ്ടന്ന് കോടതി ചൂണ്ടിക്കാട്ടി. കെട്ടിട ഉടമയ്ക്ക് അതാത് മുനിസിപ്പാലിറ്റി/ പഞ്ചായത്ത്/ കോര്‍പറേഷന്‍ നല്‍കുന്ന ലൈസന്‍സ് മുഖേന പാര്‍ക്കിംഗ് ഫീസ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാവുന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിനെതിരായ ഹര്‍ജി തീര്‍പ്പാക്കിയത്