തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി പൂര്‍ണമായും റദ്ദാക്കി. എറണാകുളം ഗുരുവായൂര്‍ സ്‌പെഷ്യലും ഇന്ന് സര്‍വീസ് നടത്തില്ല. ഒല്ലൂര്‍ യാഡിലെ അറ്റകുറ്റപ്പണി നടത്തുന്നതിനാലാണ് സര്‍വീസില്‍ മാറ്റം വരുത്തിയത്. അതേസമയം, ഇന്നത്തെ മലബാര്‍ എക്‌സ്പ്രസ്സും ചെന്നൈ മെയിലും കൊച്ചുവേളി വരെ മാത്രമാണ് സര്‍വീസ് നടത്തുക. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിലാണ് ഇതില്‍ മാറ്റം വരുത്തിയത്
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി റദ്ദാക്കി; ഇന്ന് ട്രെയിന്‍ സര്‍വ്വീസുകളില്‍ നിയന്ത്രണം
April 22, 2023
0
Tags