Type Here to Get Search Results !

12കാരനെ കൊലപ്പെടുത്തിയതില്‍ കൃത്യമായ ആസൂത്രണം; ലക്ഷ്യമിട്ടത് കുടുംബത്തായാകെ ഇല്ലാതാക്കാന്‍; പിതൃസഹോദരിയുടെ 'ക്രിമിനല്‍' ബുദ്ധി



കോഴിക്കോട്: പന്ത്രണ്ടുവയസുകാരനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്.


പിതൃസഹോദരി ലക്ഷ്യം വച്ചത് കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാനെന്നും, പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും പൊലീസ് പറഞ്ഞു. കൊലപ്പെടുത്തുക ലക്ഷ്യമിട്ടാണ് കുടുംബത്തിന് മൊത്തം കഴിക്കാനുള്ള ഐസ്ക്രീം പാക്കറ്റ് വാങ്ങി അതില്‍ വിഷം കലര്‍ത്തിയാണ് താഹിറ സഹോദരന്‍ മുഹമ്മദലിയുടെ വീട്ടിലെത്തിയത്. ഈ സമയത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ രിസായി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. പിതൃസഹോദരി സ്നേഹത്തോടെ വെച്ചുനീട്ടിയ ഐസ്ക്രീമിന്റെ ചെറിയൊരുഭാഗം ആ പന്ത്രണ്ടുകാരന്‍ അല്പം നുണഞ്ഞെങ്കിലും രുചിവ്യത്യാസം ഉണ്ടായതിനെത്തുടര്‍ന്ന് ബാക്കി ഉപേക്ഷിക്കുകയായിരുന്നു.


ഉമ്മയും രണ്ടുസഹോദരങ്ങളും ഈ സമയത്ത് വീട്ടില്‍ ഇല്ലാതിരുന്നതിനാലാണ് അവര്‍ രക്ഷപ്പെട്ടത്. മുഹമ്മദലിയും ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബം ചങ്ങരോത്തായിരുന്നു താമസം. അടുത്തിടെയാണ് അരിക്കുളത്ത് വീട് വാടകയ്ക്കെടുത്ത് താമസം അങ്ങോട്ട് മാറ്റിയത്. ചങ്ങരോത്ത് എംയുപി.സ്കൂളിലായിരുന്നു മുന്ന് കുട്ടികളും പഠിച്ചത്. മരിച്ച അഹമ്മദ് ഹസന്‍ റിഫായി ആറാംക്ലാസ് വിദ്യാര്‍ഥിയാണ്.മുഹമ്മദലിയുടെ ഭാര്യ അസ്മയോട് താഹിറയ്ക്ക് നേരത്തേതന്നെ വിദ്വേഷമുണ്ടായിരുന്നു. കുട്ടികളോടൊപ്പം ഇവരെയും താഹിറ ലക്ഷ്യമിട്ടിരുന്നുവെന്നാണ് പോലീസ് അനുമാനം. ഐസ്ക്രീം കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന സംശയത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പധികൃരും പോലീസും ഐസ്ക്രീം വിറ്റ കട സീല്‍ചെയ്ത് രണ്ടുദിവസം അടപ്പിച്ചിരുന്നു.


എന്നാല്‍, ഇവിടെനിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ച മറ്റുള്ളവര്‍ക്കൊന്നും ഭക്ഷ്യവിഷബാധ ഏല്‍ക്കാതിരുന്നതും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരിച്ച അഹമ്മദ് ഹസന്‍ രിഫായിയുടെ ശരീരത്തില്‍ അമോണിയയുടെയും ഫോസ്ഫേറ്റിന്റെയും അംശം കൂടുതലായി കണ്ടെത്തിയതും പോലീസിന്റെ സംശയം ഇരട്ടിപ്പിച്ചു.ഇതോടെ ഐസ്ക്രീം വാങ്ങി നല്‍കിയ താഹിറയിലേക്ക് പോലീസ് ശ്രദ്ധ തിരിഞ്ഞു. വടകര ഡിവഎസ്.പിആര്‍ ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കി. പലവട്ടം താഹിറയെ പോലീസ് ചോദ്യംചെയ്തെങ്കിലും ഇവര്‍ വിദഗ്ധമായി ഒഴിഞ്ഞുമാറി.

Top Post Ad

Below Post Ad