തിരുവനന്തപുരം: വന്ദേഭാരത് ബുക്കിങ് ആരംഭിച്ചു.
തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ ചെയര്‍ കാറിന് 1590 രൂപ. എക്സിക്യുട്ടീവ് കോച്ചിന് കാസര്‍കോട്ടേക്ക് 2880 രൂപയാണ്. കൗണ്ടറുകള്‍ വഴിയും വെബ് സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. നിരക്കുകള്‍ ഇങ്ങനെ; കൊല്ലം– 435, 820 കോട്ടയം– 555, 1,075 എറണാകുളം നോര്‍ത്ത്– 765, 1,420 തൃശൂര്‍– 880, 1,650 ഷൊര്‍ണൂര്‍– 950, 1,775 കോഴിക്കോട്– 1,090, 2,060 കണ്ണൂര്‍– 1,260, 2,415 കാസര്‍കോട്– 1,590, 2,880 28ാം തീയതി മുതലുള്ള ടിക്കറ്റുകളാണ് നിലവില്‍ വിതരണം ചെയ്യുന്നത്.
രാവിലെ 5.20 ന് വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.25ന് കാസര്‍കോട്ട് എത്തും. മടക്ക ട്രെയിന്‍ ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10. 35ന് തിരുവനന്തപുരത്ത് എത്തും. എട്ട് മണിക്കൂര്‍ 5 മിനിറ്റ് ആണ് റണ്ണിങ് ടൈം. വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന ആവശ്യത്തെ തുടര്‍ന്ന് ഷൊര്‍ണൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചു. വ്യാഴാഴ്ച സര്‍വീസ് ഉണ്ടാവില്ല തിരുവനന്തപുരം–കാസര്‍കോട് വന്ദേഭാരത് (ട്രെയിന്‍ നമ്ബര്‍ 20634) തിരുവനന്തപുരം– 5.20 കൊല്ലം– 6.07 കോട്ടയം– 7.25 എറണാകുളം ടൗണ്‍– 8.17 തൃശൂര്‍– 9.22 ഷൊര്‍ണൂര്‍– 10.02 കോഴിക്കോട്– 11.03 കണ്ണൂര്‍– 12.03 കാസര്‍കോട്– 1.25 കാസര്‍കോട്–തിരുവനന്തപുരം വന്ദേഭാരത് (ട്രെയിന്‍ നമ്ബര്‍ 20633) കാസര്‍കോട്–2.30 കണ്ണൂര്‍–3.28 കോഴിക്കോട്– 4.28 ഷൊര്‍ണൂര്‍– 5.28 തൃശൂര്‍–6.03 എറണാകുളം–7.05 കോട്ടയം–8.00 കൊല്ലം– 9.18 തിരുവനന്തപുരം– 10.35