വീണ്ടും കുതിച്ചുയർന്ന് സ്വർണവില. കഴിഞ്ഞയാഴ്ചയുടെ അവസാനത്തെ ദിനങ്ങളിൽ തന്നെ സ്വർണവില ഉയർന്ന് തുടങ്ങിയിരുന്നു. അത് ഈ ആഴ്ചയിലും തുടരുന്ന ലക്ഷണമാണ് കാണിക്കുന്നത്. ഇന്ന് 560 രൂപയുടെ വർദ്ധനവാണ് സ്വർണത്തിന് പവൻ വിലയിലുണ്ടായിരുന്നത്. ഇന്നലെ 240 രൂപയാണ് ഉയർന്നത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 1840 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇന്നത്തെ വർദ്ധനവോടെ സംസ്ഥാനത്ത് സ്വർണവില പവന് 42,520 രൂപയായി ഉയർന്നു. മാർച്ച് മാസം ആദ്യമായാണ് സ്വർണം 42000 കടക്കുന്നത്. 22 കാരറ്റ് സ്വർണം ഗ്രാമിന് ഇന്ന് 75 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഗ്രാം വില 5315 രൂപയായി.
അതേസമയം ഇന്ന് വെള്ളിവിലയിലും വർദ്ധനവുണ്ടായി. സാധാരണ വെള്ളി ഗ്രാമിന് രണ്ട് രൂപ വർദ്ധിച്ച് 72 രൂപയായി. ഹാൾമാർക്ക് വെള്ളി ഗ്രാമിന് 90 രൂപയിൽ തുടരുന്നു.