Type Here to Get Search Results !

വളാഞ്ചേരിയില്‍ നിന്ന് കാല്‍നടയായി മക്കയിലേക്ക്; ഇറാനും കടന്ന് ശിഹാബ് ചോറ്റൂര്‍ ഇറാഖിലെത്തി



തിരൂർ: കാല്‍നടയായി ഹജ്ജ് യാത്ര തുടങ്ങിയ കഞ്ഞിപുര സ്വദേശി ശിഹാബ് ചോറ്റൂര്‍ ഇറാനും കടന്ന് ഇറാഖിലെത്തി. ഇറാഖ് കഴിഞ്ഞ് കുവൈത്തും കൂടി കടന്നാല്‍ സൗദിയിലേക്ക് കടക്കാന്‍ കഴിയും. ഇതോടെ കാല്‍ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്‌നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവുള്ളത്. 


ഇറാഖിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ കര്‍ബല, നജഫ് അടക്കം വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയാകും ശിഹാബ് കുവൈത്തിലേക്ക് പോവുക. 2022 ജൂണ്‍ രണ്ടിനാണ് കാല്‍ നടയായി ശിഹാബ് ചോറ്റൂര്‍ ഹജ്ജ് യാത്ര തുടങ്ങിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച്‌ സെപ്റ്റംബറില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയ ശിഹാബിന്റെ യാത്ര പ്രതിസന്ധിയിലായിരുന്നു. 

പാകിസ്ഥാനിലേക്ക് കടക്കാനുള്ള വിസയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് യാത്ര പ്രതിസന്ധിയിലാക്കിയത്. ട്രാന്‍സിറ്റ് വിസ ലഭിക്കാനായാണ് ശിഹാബിന് കാലതാമസം നേരിട്ടത്. വാഗ അര്‍ത്തിയിലെ ആഫിയ സ്‌കൂളില്‍ നാല് മാസത്തോളം തങ്ങിയ ശേഷമാണ് പാകിസ്ഥാന്‍ ട്രാന്‍സിറ്റ് വിസ അനുവദിച്ചതും പാകിസ്ഥാനിലേക്ക് കടന്നതും. പാകിസ്ഥാനിലൂടെ തുടര്‍ന്ന യാത്ര പിന്നീട് ഇറാനില്‍ എത്തി. രാജ്യ സുരക്ഷയുടെ പ്രശ്‌നം കാരണം വിമാനം വഴിയാണ് ഇറാനിലേക്ക് എത്തിയത്.

Top Post Ad

Below Post Ad