കാലിഫോര്‍ണിയ: ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ആദ്യ വനിതയെന്ന റെക്കോർഡ് സ്വന്തമാക്കി ഗായിക സെലീന ഗോമസ്. 400 മില്ല്യൺ ഫോളോവേഴ്സാണ് സെലിനയ്ക്കുള്ളത്. 30 കാരിയായ കൈലി ജെന്നറുടേതായിരുന്ന ഒന്നാം സ്ഥാനമാണ് സെലീന സ്വന്തമാക്കിയിരിക്കുന്നത്. ഫുട്ബോൾ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും ശേഷം ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തിയായിരിക്കുകയാണ് ഇതോടെ സെലീന. തന്റെ ഫോളോവേഴ്സിനെ ആലിംഗനം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന കുറിപ്പിനൊപ്പം ആരാധകർക്ക് ഒപ്പമുള്ള ചിത്രങ്ങളും സെലീന പങ്കുവെച്ചു. ഇൻസ്റ്റാഗ്രാമിൽ സെലീനയെക്കാൾ കൂടുതൽ ഫോളോവേഴ്‌സ് ഉള്ളത് നിലവില്‍ രണ്ട് പേർക്ക് മാത്രമാണ്. ഫുട്ബോൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും. 563 ദശലക്ഷം ഫോളോവേഴ്സാണ് റൊണാൾഡോയ്ക്കുള്ളത്. 443 ദശലക്ഷം ഫോളോവേഴ്‌സാണ് മെസിക്കുള്ളത്. കൈലി ജെന്നറിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് 619 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ജെന്നറിന്റെ പേഴ്സണൽ അക്കൗണ്ടിൽ 382 ദശലക്ഷം ആരാധകരുമുണ്ട്. 'ഇൻസ്റ്റാഗ്രാം രാജ്ഞി' എന്ന അടിക്കുറിപ്പോടെ ഈ വാർത്ത ആഘോഷിക്കുകയാണ് സെലീനയുടെ ആരാധകർ. ''ഒരിക്കൽ രാജ്ഞിയായാൽ എപ്പോഴും രാജ്ഞിയായിരിക്കും'' എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്.''400 ദശലക്ഷത്തിന്റെ ഭാഗമാകാൻ ഭാഗ്യം ലഭിച്ചുവെന്നാണ്'' മറ്റൊരു ആരാധകൻ കുറിച്ചിരിക്കുന്നത്. അരിയാന ഗ്രാൻഡെ (361 ദശലക്ഷം), കിം കർദാഷിയാൻ (349 ദശലക്ഷം), ബിയോൺസ് (301 ദശലക്ഷം), ക്ലോ കർദാഷിയാൻ (298 ദശലക്ഷം) എന്നിവരാണ് ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മറ്റുള്ള സെലിബ്രിറ്റികൾ. ഇൻസ്റ്റാഗ്രാം സെലിബ്രിറ്റികളുടെ ആദ്യത്തെ 10 പട്ടികയിലാണ് ഇവരുടെ സ്ഥാനം. മിലി സൈറസിന്റെ എട്ടാമത്തെ സ്റ്റുഡിയോ ആൽബമായ എൻഡ്‌ലെസ് സമ്മർ വെക്കേഷനിൽ നിന്നുള്ള ട്രാക്ക് ടൈറ്റിലിന് ഒപ്പം "വയലറ്റ് കെമിസ്ട്രി" എന്ന അടിക്കുറിപ്പോടെ മേക്കപ്പ് രഹിത സെൽഫിയും സെലീന പുതിയ പോസ്റ്റായി ഷെയർ ചെയ്തിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമിലെ രാജ്ഞി; ക്രിസ്റ്റ്യാനോയ്ക്കും മെസിക്കും പിന്നാലെ സെലീന
March 21, 2023
0
Tags