Type Here to Get Search Results !

ഗ്രീൻലൻഡിലും ഐസ്‌ലൻഡിലും ഇത്തവണ 17 മണിക്കൂർ നോമ്പ്! പോളണ്ടിൽ 16 മണിക്കൂർ



 ന്യൂക്ക്: ഇസ്‌ലാം മതവിശ്വാസികളുടെ വ്രതമാസക്കാലമായ റമദാനിന് തുടക്കമാകുകയാണ്. അറബ് ലോകത്ത് നാളെ തുടക്കം കുറിക്കാനിരിക്കുമ്പോൾ വരുംദിവസങ്ങളിൽ കേരളമടക്കം ഇന്ത്യയിലും നോമ്പിന് ആരംഭമാകും. കേരളത്തിൽ ചൂടുകാലമായതിനാൽ അൽപം കടുത്തതായിരിക്കും ഇത്തവണ വ്രതാനുഷ്ഠാനം. 12.30 മണിക്കൂർ ദൈർഘ്യവുമുണ്ടാകും ഇവിടത്തെ നോമ്പിന്. ഇത്തവണ ലോകത്ത് ഏറ്റവും ദൈർഘ്യമേറിയതും കുറഞ്ഞതുമായ നോമ്പ് എവിടെയൊക്കെയാണെന്ന് പരിശോധിക്കാം. ലോകത്തിന്റെ വടക്കേ അറ്റത്താകും ഇത്തവണ ഏറ്റവും ദൈർഘ്യമേറിയ നോമ്പുകാലം. നോർത്ത് അമേരിക്കൻ ദ്വീപ് രാജ്യമായ ഗ്രീൻലാൻഡിലും യൂറോപ്പിലെ അഗ്നിപർവതങ്ങൾക്ക് പേരുകേട്ട ഉഷ്ണമേഖലാ ദ്വീപ് രാജ്യമായ ഐസ്ലൻഡിലുമാണ് കൂടുതൽ പകൽസമയം പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടിടങ്ങളിലും 17 മണിക്കൂറിലേറെ നേരം നോമ്പനുഷ്ഠിക്കേണ്ടിവരും. ഫിൻലൻഡ്, സ്വീഡൻ, സ്‌കോട്ട്‌ലൻഡ് എന്നിവിടങ്ങളിലും 17 മണിക്കൂറിനടുത്ത് നോമ്പുസമയമുണ്ടാകും. യൂറോപ്യൻ രാജ്യങ്ങളായ നെതർലൻഡ്‌സ്, പോളണ്ട്, ബ്രിട്ടൻ, മധ്യേഷ്യൻ രാജ്യമായ കസഖ്സ്ഥാൻ എന്നിവയാണ് തൊട്ടുപിറകിലുള്ള രാജ്യങ്ങൾ. ഇവിടെ 16 മണിക്കൂറാണ് നോമ്പുസമയം. ബെൽജിയം, ഫ്രാൻസ്, സ്വിറ്റ്‌സർലൻഡ്, റൊമാനിയ, കാനഡ, ബൾഗേറിയ, ഇറ്റലി, സ്‌പെയിൻ, ബോസ്‌നിയ ഹെർസഗോവിന(15 മണിക്കൂർ), പോർച്ചുഗൽ, ഗ്രീസ്, ചൈന, യു.എസ്, ഉത്തര കൊറിയ, തുർക്കി, മൊറോക്കോ, ജപ്പാൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ, ഇറാൻ, ഇറാഖ്, ലെബനോൻ, സിറിയ, ഈജിപ്ത്, കുവൈത്ത്, ഫലസ്തീൻ, ഹോങ്കോങ്, ബംഗ്ലാദേശ്, ഒമാൻ, സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, യമൻ(14) എന്നിവയാണ് ദൈർഘ്യമേറിയ മറ്റ് രാജ്യങ്ങൾ. ഇത്തവണ നോമ്പിന്റെ ദൈർഘ്യം കുറഞ്ഞ പ്രദേശങ്ങളിൽ കേരളമടക്കം ദക്ഷിണേന്ത്യ ഉൾപ്പെടും. ഇവിടെ 12.30 മണിക്കൂർ നോമ്പാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിൽ തന്നെ 14 മണിക്കൂർ വരെ നോമ്പുസമയം നീളുന്ന സ്ഥലങ്ങളുമുണ്ട്. കേരളത്തിനു സമാനമായി ന്യൂസിലൻഡ്, ആസ്‌ട്രേലിയ, ചിലി, യുറുഗ്വായ്, പരാഗ്വേ, അർജന്റീന എന്നിവിടങ്ങളിലും 12 മണിക്കൂറിനടുത്താണ് നോമ്പുസമയം. ദക്ഷിണാഫ്രിക്ക, എത്യോപ്യ, സെനഗൽ, നൈജീരിയ, സുഡാൻ, കെനിയ, അംഗോള, സിംബാബ്‌വേ, തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലും മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ ദക്ഷിണ-പൂർവേഷ്യൻ രാജ്യങ്ങളിലും ബ്രസീലിലും ശ്രീലങ്കയിലുമെല്ലാം 13 മണിക്കൂറാണ് ദൈർഘ്യം. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad