Type Here to Get Search Results !

ഇന്ത്യയിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിൻതുടരുന്ന സെലിബ്രിറ്റിയായി ക്രിക്കറ്റ് താരം വിരാട് കോഹ്‍ലി.



ഇന്ത്യയിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിൻതുടരുന്ന സെലിബ്രിറ്റിയായി ക്രിക്കറ്റ് താരം വിരാട് കോഹ്‍ലി. 24 കോടി 10 ലക്ഷം (241മില്യൺ) ഫോളോവേഴ്സ് ആണ് താരത്തിനുള്ളത്. ക്രിക്കറ്റ് ലോകത്തും ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഫോളോവേഴ്സ് ഉള്ളതും വിരാട് കോഹ്‍ലിക്കാണ്. പത്ത് ലക്ഷത്തിന് മേൽ ലൈക്കുകളാണ് വിരാടിന്റെ എല്ലാ പോസ്റ്റുകൾക്കും ലഭിക്കുന്നത്. കോഹ്‍ലിയുടെ ഫോളോവേഴ്സ് ദിനംപ്രതി കൂടുന്നുമുണ്ട്. 24 കോടി (240 മില്യൺ) ഫോളോവേഴ്സ് ഉണ്ടായിരുന്നിടത്ത് രണ്ട് ദിവസം കൊണ്ട് പത്ത് ലക്ഷം പേരാണ് കൂടിയത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആദ്യ പത്തിൽ സ്ഥാനം നേടിയിട്ടുണ്ട്.


രണ്ടാം സ്ഥാനം പ്രിയങ്ക ചോപ്രക്കാണ്. 85,700,000 (85.7 മില്യൺ) പേരാണ് നടിയെ പിൻതുടരുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഇന്ത്യൻ നടിയാണ് പ്രിയങ്ക. 79,400,000 (79.4 മില്യൺ) ഫോളോവേഴ്സുമായി ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യക്കാരി അല്ലാത്ത എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന നടിയാണ് ആലിയ ഭട്ട്. 76,100,000 (76.1 മില്യൺ) ആരാധകരാണ് നടിക്കുള്ളത്. ഏറ്റവും കൂടുതൽ പേർ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്ന ഇന്ത്യൻ ഗായികയാണ് നേഹ കക്കർ. 73,900,000 (73.9 മില്യൺ) ഫോളോവേഴ്സാണ് ഗായികയ്ക്ക്. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് നേഹ ശ്രദ്ധേയാകുന്നത്. താരത്തിന്റെ പാട്ടുകളും കവർ സോങുകളും വൈറലാണ്. റിയാലിറ്റി ഷോകളിൽ വിധി കർത്താവായും നേഹ തിളങ്ങിയിട്ടുണ്ട്.


ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന രാഷ്ട്രീയക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 73,600,000 (73.6 മില്യൺ) പേരാണ് പ്രധാന മന്ത്രിയെ പിന്തുടരുന്നത്. 73,100,000 (73.1 മില്യൺ) ഫോളോവേഴ്സുമായി ദീപിക പദുക്കോൺ ആണ് എഴാം സ്ഥാനത്തുള്ളത്. 71,300,000 (71.3 മില്യൺ) ഫോളോവേഴ്സുമായി കത്രീന കയ്ഫ് എട്ടാമതും, 65,800,000 (65.8 മില്യൺ) പേരുമായി ജാക്വിലിൻ ഫർണാണ്ടസ് ഒൻപതാം സ്ഥാനത്തുമാണ് ഉള്ളത്. അക്ഷയ് കുമാറാണ് ടോപ് ടെനിൽ അവസാനത്തെ സ്ഥാനത്തുള്ളത്. 64,700,000 (64.7 മില്യൺ) പേരാണ് നടനെ പിന്തുടരുന്നത്. ആദ്യ പത്തിൽ തെന്നിന്ത്യൻ താരങ്ങൾ ആരും തന്നെയില്ല. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളത് രശ്മിക മന്ദാനയ്ക്കാണ്. 36,900,000 (36.9 മില്യൺ) പേരാണ് നടിയെ പിന്തുടരുന്നത്. 29-ാം സ്ഥാനത്താണ് നടി. 25,600,000 (25.6 മില്യൺ) ഫോളോവേഴ്സുമായി 51-ാം സ്ഥാനത്ത് സമന്തയാണ് മറ്റൊരു തെന്നിന്ത്യൻ താരം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad