Type Here to Get Search Results !

ഭൂചലനം; പാക്കിസ്ഥാനിൽ 9 പേർ മരിച്ചു



അഫ്‌ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനത്തിൽ പാക്കിസ്ഥാനിൽ 9 പേർ മരിച്ചു. ഉത്തരേന്ത്യയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. യുണൈറ്റഡ് സ്‌റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് അഫ്‌ഗാനിസ്ഥാനിലെ ജർമിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.


നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച്, റിക്‌ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ ഉണ്ടായത്. രാത്രി 10:17 ന് അഫ്‌ഗാനിസ്ഥാനിലെ ഫൈസാബാദിൽ നിന്ന് 133 കിലോമീറ്റർ അകലെയായാണ് ഭൂചലനം ഉണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad