Type Here to Get Search Results !

സംസ്ഥാനത്ത് കനത്ത ചൂട്; മഴ പെയ്തില്ലെങ്കില്‍ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

 


കോഴിക്കോട്: സംസ്ഥാനത്ത് ചൂട് കനത്തതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. സിഡബ്ല്യു ആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വരും ദിവസങ്ങളില്‍ ആവശ്യത്തിനുളള മഴ ലഭിച്ചില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വന്‍ തോതില്‍ താഴുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്. അന്തരീക്ഷ താപ നില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന തോതിലാണ്. കൊച്ചി, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ചൂട് കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പാലക്കാട് ജില്ലയില്‍ രാത്രി താപനിലയില്‍ 2.9 ഡിഗ്രിയുടെ വര്‍ധന വരെ ഉണ്ടായി

ഈ കാലയളവില്‍ പെയ്യേണ്ട മഴയിലുണ്ടായ കുറവ് ജല സ്രോതസുകളെ ബാധിക്കുമെന്നാണ് ജല വിഭവ വികസന വിനിയോഗ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. മഴ ലഭിക്കാതെ വന്നാല്‍ അന്തരീക്ഷ ബാഷ്പീകരണം കൂടുകയും ജലനിരപ്പ് കുറയുകയും ചെയ്യും. ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്ന കാസര്‍ക്കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ചില സ്ഥലങ്ങളെ ക്രിട്ടിക്കല്‍ മേഖലയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജലം ഉപയോഗിക്കുന്നതില്‍ കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ വേനല്‍മഴ ആവശ്യമായ അളവില്‍ ലഭിച്ചാല്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad