Type Here to Get Search Results !

ബ്രഹ്മപുരത്ത് തീയണയ്ക്കാന്‍ ശ്രമം; കൊച്ചി നഗരത്തിലും പരിസരങ്ങളിലും കനത്തപുക



കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണകേന്ദ്രത്തിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലും പരിസരങ്ങളിലും കനത്തപുക. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. രാത്രിയില്‍ കൂടുതല്‍ അഗ്നിരക്ഷ യൂണിറ്റുകള്‍ എത്തിച്ച് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നഗരത്തിലെ വാഹനഗതാഗതം താറുമാറായിരിക്കുകയാണ്.Also Read: ലോക് ഡൗൺ കാലത്തെ സമരം: കേസ് മുറുകി ജപ്തി ഭീഷണിയിലായി യൂത്ത് കോൺഗ്രസ് നേതാക്കൾ; പിഴയൊടുക്കാനുള്ള പണം വക മാറ്റിയെന്നും ആരോപണംടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടങ്ങുന്ന കൂനയ്ക്കാണ് തീപിടിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് തീപിടിച്ചത്. ശക്തമായ കാറ്റില്‍ കൂടുതല്‍ മാലിന്യങ്ങളിലേക്ക് തീ പടര്‍ന്നത് വെല്ലുവിളിയായി. പ്ലാന്റിലെ അഗ്നിരക്ഷ സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കാത്തതും ദുരിതം ഇരട്ടിയാക്കി.എറണാകുളം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം കിലോമീറ്ററുകള്‍ അകലേക്ക് വരെ പുക വ്യാപിച്ചു. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല. മുമ്പ് തീപിടുത്തം ഉണ്ടായപ്പോള്‍ മൂന്ന് ദിവസത്തിലേറെ സമയമെടുത്താണ് കെടുത്തിയത്. Also Read: Kerala Lottery Results: 70 ലക്ഷം സ്വന്തമാക്കാൻ നിമിഷങ്ങൾ മാത്രം; നിര്‍മല്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്തീരപ്രദേശത്ത് ആശുപത്രി നിർമ്മിക്കാൻ ടൈറ്റാനിയം 25 സെന്റ് സ്ഥലം വിട്ടു നൽകുംതീരപ്രദേശത്ത് ആരോഗ്യ കേന്ദ്രം നിർമിക്കാനായി ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ (ടി.ടി.പി.എൽ) 25 സെൻറ് സ്ഥലം കണ്ടെത്തിയതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. തീരദേശത്തിന്റെ ഏറെ നാളായുള്ള ആവശ്യമായിരുന്നു പ്രദേശത്ത് ഒരു ആശുപത്രി. ടി.ടി.പി.എല്ലിന്റെ സ്ഥലം ആശുപത്രി നിർമാണത്തിന് വിട്ടുനൽകുന്നത് സംബന്ധിച്ച ഫയൽ സംസ്ഥാന ആരോഗ്യമന്ത്രിക്ക് കൈമാറിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ടൈറ്റാനിയം ക്ഷേമനിധി ഫണ്ടിൽ നിന്നുള്ള രണ്ടാംഘട്ട ധനസഹായമായ 1.20 കോടി രൂപ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വ്യവസായ മന്ത്രി.ടി.ടി.പി.എൽ സ്ഥിതി ചെയ്യുന്നതിന്റെ സമീപപ്രദേശങ്ങളായ കണ്ണാന്തുറ, വെട്ടുകാട്, കൊച്ചുവേളി എന്നീ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് ആണ് ഓരോ കമ്മിറ്റിക്കും 40 ലക്ഷം രൂപ വീതം രണ്ടാംഘട്ട ക്ഷേമനിധിയിൽ അനുവദിച്ചത്. ക്ഷേമനിധി പണം ശരിയായ രൂപത്തിൽ വിനിയോഗിക്കണമെന്നും അർഹതപ്പെട്ട കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്താൻ ജില്ലാ ഭരണകൂടത്തിന്റേയും ടി.ടി.പി.എല്ലിന്റേയും ഓരോ പ്രതിനിധിയെ വീതം നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഫണ്ട് ഉപയോഗത്തിന്റെ യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് സമയബന്ധിതമായി സമർപ്പിക്കാൻ സാധിക്കണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad