പ്രായപൂര്‍ത്തിയാകാത്ത മകന് കാര്‍ ഓടിക്കാന്‍ നല്‍കിയതിന് പിതാവിന് ശിക്ഷ. ആര്‍.സി ഉടമയായ പിതാവിന് 30250 രൂപയാണ് കോടതി പിഴ ചുമത്തിയത്. കൊണ്ടോട്ടി പുളിക്കല്‍ വലിയപറമ്പ് നെടിയറത്തില്‍ ഷാഹിനാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പിഴയിട്ടത്. കഴിഞ്ഞ സെപ്റ്റംബര്‍ 24നായിരുന്നു കേസിനാസ്പദമായ സംഭവം.
വിമാനത്താവള റോഡില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ട് പ്ലാസ ജങ്ഷനില്‍ പരിശോധന നടത്തുന്നതിനിടെ കരിപ്പൂര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രായപൂര്‍ത്തിയാവാത്തയാള്‍ കാര്‍ ഓടിക്കുന്നത് പിടികൂടിയത്.