Type Here to Get Search Results !

കേരളത്തിലും റിപ്പോർട്ട് ചെയ്യപ്പെട്ട H3N2 വൈറസ് എന്താണ്? H3N2 വൈറസ് പടരുന്നത് എങ്ങനെ തടയാം



എന്താണ് H3N2 വൈറസ്?


ഫ്ലൂ എന്നറിയപ്പെടുന്ന സാംക്രമിക രോഗത്തിന് കാരണമാകുന്ന ഇൻഫ്ലുവൻസ വൈറസുകളെ എ, ബി, സി, ഡി. എന്നിങ്ങനെ നാല് വ്യത്യസ്ത തരത്തിലാണുള്ളത്. ഇതിൽ ഇൻഫ്ലുവൻസ എയെ വിവിധ ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു, അവയിലൊന്നാണ് ഇപ്പോൾ കാണപ്പെടുന്ന H3N2. യുണൈറ്റഡ് സ്റ്റേറ്റ്സ് 


സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അനുസരിച്ച്, 1968-ലെ ഫ്ലൂ മഹാമാരിക്ക് കാരണമായത് H3N2 ആണ്, ഇത് ലോകത്തൊട്ടാകെ പത്തുലക്ഷത്തോളം ആളുകളുടെ മരണത്തിന് കാരണമായി. യുഎസിൽ മാത്രം ഏകദേശം 100,000 പേരാണ് ഇതുമൂലം മരണമടഞ്ഞത്.


നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച 2020 ലെ ഒരു പഠനം പറയുന്നത്, 1960 കളുടെ അവസാനത്തിലും 1970 കളിലും ജനിച്ച ആളുകൾ കുട്ടികളായിരിക്കുമ്പോൾ വൈറസ് ബാധിച്ചതിനാൽ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി വൈറസിന്റെ ശ്രേണികൾ ക്രമാനുഗതമായി പരിണമിച്ചുവെന്നാണ്.


H3N2 ന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?


ഇതിന്റെ ലക്ഷണങ്ങൾ മറ്റേതൊരു പനിക്കും സമാനമാണ്. ചുമ, പനി, ശരീരവേദനയും തലവേദനയും, തൊണ്ടവേദന, മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്കടപ്പ്, കടുത്ത ക്ഷീണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവ വളരെ കുറച്ച് കേസുകളിൽ മാത്രമേ കണ്ടിട്ടുള്ളൂ.

.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പറയുന്നതനുസരിച്ച്, H3N2 മൂലമുണ്ടാകുന്ന അണുബാധ സാധാരണയായി അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും, മൂന്ന് ദിവസത്തിന് ശേഷം പനി മാറാൻ തുടങ്ങും. എന്നിരുന്നാലും, ചുമ മൂന്നാഴ്ച വരെ നീണ്ടുനിൽക്കാം

ഏത് പ്രായത്തിൽപ്പെട്ടവരാണ് ഈ വൈറസിന്റെ ആക്രമണത്തിന് കൂടുതൽ വിധേയമാകാൻ സാധ്യതയുള്ളത്?


ഐ എം എയുടെ നിഗമനം അനുസരിച്ച്, ഈ വൈറസ് സാധാരണയായി 15 വയസ്സിന് താഴെയോ 50 വയസ്സിന് മുകളിലോ പ്രായമുള്ള വ്യക്തികളെയാണ് കൂടുതൽ ബാധിക്കുന്നത്. കുട്ടികളും ആസ്ത്മ, പ്രമേഹം, ഹൃദ്രോഗം, ദുർബലമായ പ്രതിരോധ സംവിധാനങ്ങൾ, ന്യൂറോളജിക്കൽ അല്ലെങ്കിൽ ന്യൂറോ ഡെവലപ്‌മെന്റൽ അവസ്ഥകൾ തുടങ്ങിയ രോഗങ്ങളുള്ളവർക്കും ഈ വൈറസ് സൃഷ്ടിക്കുന്ന അപകടസാധ്യത കൂടുതലാണ്.


ഈ വൈറസ് പടരുന്നത് എങ്ങനെ തടയാം?


H3N2 ന്റെ വ്യാപനം തടയാനുള്ള ഏറ്റവും നല്ല മാർഗം സ്വയം ശുചിത്വമാണെന്ന് ഡോ മോദി ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനും, മുഖത്തോ മൂക്കിലോ വായിലോ തൊടുന്നതിന് മുമ്പും കൈകഴുകുക , പോക്കറ്റ് സാനിറ്റൈസർ കൈവശം വയ്ക്കുക, വൈറസ് അല്ലെങ്കിൽ മറ്റേതെങ്കിലും സീസണൽ ഫ്ളൂ ബാധിച്ചവരെ ഒഴിവാക്കുക തുടങ്ങിയവയാണ് H3N2 വൈറസ് ബാധിക്കാതിരിക്കാൻ എടുക്കാവുന്ന ചില നടപടികൾ. കൂടാതെ, ധാരാളം പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമവും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കും. പാനീയങ്ങൾ കൂടുതൽ കുടിക്കുന്നതും വീട്ടിൽ പാകം ചെയ്തതും മസാലകൾ കുറഞ്ഞതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണം കഴിക്കുന്നതും ഇതിന് സഹായിക്കുമെന്ന് ഡോക്ടർ വിശദീകരിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad